18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : മാന്ദ്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ പറുന്നുയര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ; രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; കണ്‍സര്‍വേറ്റീവുകള്‍ക്ക്പുത്തന്‍ പ്രതീക്ഷ >>> കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും >>> ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരുടെ പട്ടികയില്‍ ഇടം നേടി യുകെയിലെ മലയാളി ബാലന്‍; 11 കാരനായ ധ്രുവ് മെന്‍സയില്‍ അംഗത്വം നേടിയത് 162 സ്‌കോറുമായി >>> ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും >>> അറ്റകുറ്റപ്പണികള്‍ക്കായി  എം25 ന്റെ ഒരു ഭാഗം വാരാന്ത്യത്തില്‍ അടക്കും; യാത്രകള്‍ക്ക് കാലതാമസം നേരിടുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, ട്രാഫിക് പുന:ക്രമീകരണങ്ങള്‍ ഇങ്ങനെ.... >>>
Home >> BP SPECIAL NEWS
വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്

സ്വന്തം ലേഖകൻ

Story Dated: 2024-04-28

ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.

shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു. 

എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം. 

വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ  കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ  വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്. 

ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ  ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ  ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.

More Latest News

ഇന്ന് പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും

പീറ്റര്‍ബറോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സഹകാര്‍മികത്വത്തിലും നടത്തും. ഇന്ന് ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഇടവക മെത്രാപോലീത്താ എബ്രഹാം മാര്‍ സ്തേഫാനോസ് തിരുമേനിയുടെ ഇടവക സന്ദര്‍ശനവും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും വന്നു സംബന്ധിക്കുവാന്‍ ക്ഷണിക്കുന്നു.

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.  ഒമ്പത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിമാനത്താവളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു. രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്, രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കടുത്ത നാശനഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊണാക്ട് പ്ലേസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. മരങ്ങള്‍ കടപുഴകി വീണതിനെ കുറിച്ച് 60 കോളുകള്‍ ലഭിച്ചതായും വീട് തകര്‍ന്നതും മതില്‍ ഇടിഞ്ഞതുമായി ബന്ധപ്പെട്ട 22 കോളുകള്‍ ലഭിച്ചതായും ഡല്‍ഹി പൊലീസിന് അറിയിച്ചു. കാറ്റില്‍ സഹായം ആവശ്യപ്പെട്ട് അഗ്നിശമന സേനയ്ക്ക് അമ്പതോളം കോളുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളോ മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച് കൃത്യമായ അറിവില്ലെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നായിരുന്നു അറിയിപ്പ്. അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യതയുണ്ട്. കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുല്‍വീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കള്‍ പറന്നുപോകുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി

മൂന്നാമതും ഗര്‍ഭിണിയായ ജീവനക്കാരിക്കു മറ്റേണിറ്റി ലീവ് നിഷേധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി. 'അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി അറിയിച്ചു.  സമൂഹത്തില്‍ പാതി വരുന്ന സ്ത്രീകളോട് ആദരവോടെ പെരുമാറേണ്ടതുണ്ട്. ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി ജോലി ചെയ്യുന്ന അവരെ തൊഴിലിടങ്ങളില്‍ അന്തസ്സോടെ പരിഗണിക്കണം- ജസ്റ്റിസുമാരായ എഎസ് ചന്ദുര്‍ക്കറും ജിതേന്ദ്ര ജയിനും അടങ്ങിയ ബെഞ്ച് പറഞ്ഞു. ജോലിയുടെ സ്വഭാവം എന്തുതന്നെയായാലും വനിതകള്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുക തന്നെ വേണമെന്ന് കോടതി വ്യക്തമാക്കി. അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ പ്രക്രിയണ്. കുഞ്ഞിനു ജന്മം നല്‍കുന്നതിന്, ജീവനക്കാരിക്ക് നല്‍കാവുന്ന സൗകര്യങ്ങള്‍ തൊഴില്‍ ദാതാവ് പരിഗണനാപൂര്‍വം നല്‍കണം. ജോലിക്കിടെ അവര്‍ക്കുണ്ടാവുന്ന ശാരീരിക വൈഷമ്യങ്ങള്‍ തൊഴില്‍ദാതാവ് മനസ്സിലാക്കേണ്ടതുണ്ട്- കോടതി പറഞ്ഞു. രണ്ടു കുട്ടികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരിയുടെ മറ്റേണിറ്റി ലീവ് നിഷേധിച്ച എഎഐ നടപടി ചോദ്യം ചെയ്താണ്, ജീവനക്കാരുടെ സംഘടന കോടതിയില്‍ എത്തിയത്.

ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു

ഫെബ്രുവരിയില്‍ പുറത്തുവന്ന ആ റിപ്പോര്‍ട്ടുകള്‍ സത്യമാകുന്നു. ഒടുവില്‍ ഫഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വിടുന്നതായി പ്രഖ്യാപിച്ചു. താരംതന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായാണ് ഈ കാര്യം അറിയിച്ചത്. 2023-24 സീസണ്‍ അവസാനത്തോടെ പിഎസ്ജി വിടുന്ന താരം സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:'പാരീസ് സെന്റ് ജെര്‍മെയ്നിലെ കരാര്‍ നീട്ടുന്നില്ല. ക്ലബ്ബിനൊപ്പമുള്ള യാത്ര ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഞായറാഴ്ചയായിരിക്കും ക്ലബ്ബിന് വേണ്ടിയുള്ള അവസാന മാച്ച്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നായ പിഎസ്ജിയില്‍ കളിക്കാന്‍ സാധിച്ചു. ഒരു ക്ലബിന് വേണ്ടിയുള്ള എന്റെ ആദ്യ അനുഭവം സമ്മര്‍ദങ്ങള്‍ നിറഞ്ഞതായിരുന്നു. ആ യാത്രയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ചില ചാമ്പ്യന്മാരെയും ഒരുപാട് ആളുകളെയും കണ്ടുമുട്ടി. പ്രതാപവും ഒപ്പം പിഴവുകളും കൂടി, ഒരു കളിക്കാരനായും മനുഷ്യനായും വളരാന്‍ കഴിഞ്ഞു' സമൂഹമാധ്യമത്തില്‍ പങ്കുവച്ച എംബാപ്പെ വിഡിയോയില്‍ പറഞ്ഞു.എംബാപ്പെ റയല്‍ മാഡ്രിഡിലേക്കോ? അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിയതായി റിപ്പോര്‍ട്ട് തന്റെ കരിയറിലെ അടുത്ത ഘട്ടത്തിനായി രാജ്യം വിടാന്‍ ആലോചിക്കുന്നതായി ഫ്രഞ്ച് താരം വീഡിയോയില്‍ സൂചന നല്‍കുന്നുണ്ട്. സ്വന്തം രാജ്യം വിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ആവശ്യമാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സ്പാനിഷ് വമ്ബന്മാരുടെ റഡാറിലുള്ള താരമാണ് എംബാപ്പെ. എന്നാല്‍ വന്‍ തുക മുടക്കി ടീമിലെത്തിച്ച താരത്തെ ഫ്രീ ട്രാന്‍സ്ഫറിലൂടെ വിട്ടുനല്‍കാന്‍ പി എസ് ജി തയാറാക്കാന്‍ സാധ്യതയില്ല.  

എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്

എക്‌സ് ഉപയോക്താക്കള്‍ക്ക് പുതിയ പ്രഖ്യാപനവുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം. എക്‌സില്‍ മോണിറ്റൈസേഷന് തുടക്കമിടുകയാണെന്നു മസ്‌ക് അറിയിച്ചു സഹോദരി ടോസ മസ്‌ക് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് വന്‍ അപ്‌ഡേറ്റ് അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍ വഴിയും ചെയ്തും പണം നേടാമെന്നാണ് മസ്‌ക് പറയുന്നത്.സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാനാകുന്ന സംവിധാനത്തിന് തുടക്കം കുറിക്കുമെന്നും എഐ ഓഡിയന്‍സ് സംവിധാനം എക്‌സില്‍ കൊണ്ടുവരുമെന്നും മസ്‌ക് വ്യക്തമാക്കി . പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് എ ഐ യുടെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

Other News in this category

  • വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
  • വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
  • 'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍ 
  • മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
  • മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ  കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
  • മകളുടെ കൂടെ കളിക്കാനും സ്‌ക്രീന്‍ സ്‌പേസില്‍ നിന്നും മാറ്റിയെടുക്കാനും ഒരു നായയെ കൂട്ടിന് കൊടുത്തു, പക്ഷെ മകള്‍ക്കൊപ്പ ചേര്‍ന്ന് നായയുടെ സ്വഭാവത്തിലും മാറ്റം!!!
  • ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ
  • 'മുറിവിന്റെ പൊടി പോലും ഇല്ല കാണാന്‍,' ഔഷധ സസ്യം ഉപയോഗിച്ച് കണ്ണിന് താഴെയുള്ള പരിക്ക് സ്വയം ഭേദപ്പെടുത്തി ഒറാങ്ങുട്ടന്‍, ഗവേഷകരെ ഞെട്ടിച്ച സംഭവം
  • 'നീ ഒറ്റയ്ക്കല്ല, ഈ കുടുംബം മുഴുവനും നിനക്കൊപ്പമുണ്ട്'!!! വിവാഹമോചിതയായി വീട്ടിലേക്ക് എത്തിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
  • മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 
  • Most Read

    British Pathram Recommends