18
MAR 2021
THURSDAY
1 GBP =106.31 INR
1 USD =83.44 INR
1 EUR =90.54 INR
breaking news : റെസ്റ്റോറന്റ് വെടിവയ്‌പ് ആസൂത്രിതം.. പിന്നിൽ തുർക്കി, കുർദിഷ് കുടിപ്പകയെന്ന് പോലീസ്, ആക്രമി ലക്ഷ്യമിട്ടത് വെടിയേറ്റ യുവാക്കളെ! മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റത് ലക്ഷ്യംതെറ്റി; അപകടനില തരണം ചെയ്തിട്ടില്ല, മരിയ ലണ്ടനിലെത്തിയത് അവധിക്കാലം ആഘോഷിക്കാൻ! >>> ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും >>> കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> 'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി >>> വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക >>>
Home >> NEWS
തൊണ്ടവേദന, ചെവിവേദന, സൈനസൈറ്റിസ് അടക്കം ഏഴസുഖങ്ങൾക്ക് ഇംഗ്ലണ്ടിലെ ഫാർമസിസ്റ്റുകളും ഇനിമുതൽ മരുന്നുകുറിക്കും, ഫാർമസിസ്റ്റുകൾക്ക് ആയിരം പൗണ്ടിലേറെ അധിക വരുമാനവും! ഫാർമസി ഫസ്റ്റ് സ്കീം ജിപി ക്ലിനിക്കുകളിലേയും ആശുപത്രികളിലേയും തിരക്കും കുറയ്ക്കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-01-31

ഇംഗ്ലണ്ടിലെ ഫാർമസിസ്റ്റുകൾക്ക് എഴുചെറിയ അസുഖങ്ങൾക്ക് മരുന്നു കുറിയ്ക്കുന്നതിനുള്ള അനുമതി ഇതാദ്യമായി എൻഎച്ച്എസ് നൽകി. 

ജിപി ക്ലിനിക്കുകളിലേയും ആശുപത്രികളിലേയും തിരക്ക് കുറയ്ക്കുക മുഖ്യലക്ഷ്യമാക്കി നടത്തുന്ന പദ്ധതി, ഫാർമസിസ്റ്റുകൾക്ക് 1000 പൗണ്ടിലേറെയുള്ള അധിക  പ്രതിമാസ വരുമാനത്തിനും വഴിയൊരുക്കും.

തൊണ്ടവേദന, ചെവി വേദന തുടങ്ങിയ ഏഴ് ചെറിയ രോഗാവസ്ഥകൾക്കുള്ള ചികിത്സകളാണ് ഇനിമുതൽ ഫാർമസിസ്റ്റുകളിൽ നിന്ന് നേരിട്ട് ലഭിക്കുക. ഇതിനായി ഡോക്ടറെ സന്ദർശിക്കേണ്ട ആവശ്യമില്ല.

ഇംഗ്ലണ്ടിലെ 90% കമ്മ്യൂണിറ്റി കെമിസ്റ്റുകളും പുതിയ സേവനം നൽകുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടുന്ന ഫാർമസിസ്റ്റുകൾ ഓരോരുത്തരും £2,000 ഫീസ് അടയ്ക്കണം. 

ഫാർമസി ഫസ്റ്റ് സ്കീം ഇംഗ്ലണ്ടിലെ മിക്ക കെമിസ്റ്റുകൾക്കും അപ്പോയിന്റ്മെൻ്റുകളോ റഫറലുകളോ ഇല്ലാതെ രോഗികൾക്ക് കുറിപ്പടി നൽകാൻ അനുവദിക്കും. ഇതുമൂലം  ജിപി സർജറികളിൽ പ്രതിവർഷം 10 ദശലക്ഷം അപ്പോയിൻ്റ്‌മെൻ്റുകൾ കുറയ്ക്കാനാകുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു,

ഫാർമസി ഫസ്റ്റ് സ്കീം മുഖേന ഫാർമസിസ്റ്റുകൾക്ക് മരുന്ന് നിർദേശിക്കാൻ കഴിയുന്ന അസുഖങ്ങൾ:

തൊണ്ടവേദന
ചെവി വേദന
സൈനസൈറ്റിസ്
ഇംപെറ്റിഗോ
ഷിംഗിൾസ്
അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ കടി
സ്ത്രീകളിലെ സങ്കീർണ്ണമല്ലാത്ത മൂത്രനാളി അണുബാധ

കൂടുതൽ വിദഗ്‌ധ പരിശോധനയോ, ചികിത്സയോ തുടർ പരിചരണമോ ആവശ്യമുള്ള രോഗികളെ ഫാർമസിസ്റ്റുകൾ ജിപി സർജറികളിലേക്ക് റഫർ ചെയ്യും.

ഫാർമസി ഫസ്റ്റ് സ്കീം ഇംഗ്ലണ്ടിലെ ഒട്ടുമിക്ക ഫാർമസിസ്റ്റുകൾക്കും അധിക വരുമാനത്തിനും വഴിയൊരുക്കും എന്നതാണ് അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളിൽ നല്ലൊരുശതമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരാണ്.

സ്‌കീമിൽ രജിസ്റ്റേർഡ് ആയിക്കഴിഞ്ഞാൽ ഫാർമസിസ്റ്റുകൾക്ക് ഒരുരോഗിയുടെ  കൺസൾട്ടേഷന് £15 ഫീസായി ആരോഗ്യവകുപ്പിൽ നിന്ന് ലഭിക്കും. കൂടാതെ ടാർജറ്റ് നിശ്ചയിച്ചിട്ടുള്ള നിശ്ചിത എണ്ണം രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞാൽ പ്രതിമാസം £1,000 അധികമായും ലഭിക്കും.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ സമാനമായ സേവനങ്ങൾ ഇതിനകംതന്നെ അവിടത്തെ ആരോഗ്യവകുപ്പും സർക്കാരും നടപ്പിലാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ പകുതിയോളം ഫാർമസിസ്റ്റുകൾക്കും  ഗർഭനിരോധന ഗുളികകൾ നിർദ്ദേശിക്കാനുള്ള അനുമതി സമീപകാലത്ത് നൽകിയിരുന്നു. രക്തസമ്മർദ്ദ പരിശോധനകൾ നടത്താനും അവർക്ക് അനുമതിയുണ്ട്.

NHS ഇംഗ്ലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പുതിയ സ്കീമിനെ "രോഗികൾക്ക് നല്ലവാർത്ത" എന്ന് വിശേഷിപ്പിച്ചു.

ഫാർമസിസ്റ്റുകളുടെ അസ്സോസിയേഷനായ റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയും സ്‌കീമിനെ  സ്വാഗതംചെയ്‌തു. ഇതിനെ രോഗീപരിചരണത്തിലെ ഒരു ‘കുതിച്ചുചാട്ടം’ എന്നാണ് വിശേഷിപ്പിച്ചത്.

2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്നനിലയിലേക്ക് ഇംഗ്ലണ്ടിലെ കെമിസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന് ഏറ്റവും പുതിയ കണക്കുകൾ തെളിയിച്ചത് ആശങ്കയുണർത്തിയിരുന്നു. ഫാർമസികൾ പലതും അടച്ചുപൂട്ടുകയും ചെയ്യുന്നു. പുതിയ സ്‌കീം ഈ രംഗത്ത് വീണ്ടും പുതിയ ഉണർവ്വ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

More Latest News

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും

മലയാള മണ്ണില്‍ നിന്നും യുകെയിലെത്തി കഴിവു തെളിയിച്ച മലയാളികളുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം 2024 അരങ്ങേറുവാന്‍ പോകുന്നു. ഈമാസം എട്ടിന് ശനിയാഴ്ചയാണ് മത്സരം നടക്കുക. ബാസില്‍ഡണിലെ സെന്റ് ആന്‍ ലൈന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ നിരവധി ടീമുകളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1251 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 801 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 501 പൗണ്ടും ട്രോഫിയും നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 പൗണ്ടും ട്രോഫിയുമാണ് സമ്മാനിക്കുക. കൂടാതെ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. മത്സരിക്കാനുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പം രുചിയേറിയ നാടന്‍ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും. നിങ്ങളേവരേയും ബാസില്‍ഡണിലെ വടംവലി പോരാട്ട വേദിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:Basil chacko -07714855313 Ajith Kumar -07765162470

കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നാടിനെ നടുക്കിയ സംഭവം വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിടപ്പ് രോഗിയായ മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി

മധുര : ഭര്‍ത്താവ് വാങ്ങിയ കൈക്കൂലിപ്പണം കൊണ്ട് ഭാര്യ ജീവിതം ആസ്വദിച്ചെങ്കില്‍ സംഭവത്തില്‍ ഭാര്യയും കുറ്റക്കാരിയെന്ന് കോടതി. മദ്രാസ് ഹൈക്കോടതി ആണ് ഈ സംഭവത്തില്‍ വിധി പറഞ്ഞത്. എന്നാല്‍  ഭര്‍ത്താവ് കൈക്കൂലി വാങ്ങിയ കേസില്‍ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ ആണ് അറിയിച്ചത്. അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ അഴിമതി നടത്തുമ്പോള്‍ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു. വീട്ടില്‍ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയില്‍ പങ്കാളിയെങ്കില്‍ അതിന് ഒരു അവസാനവും ഉണ്ടാവില്ല. ഹര്‍ജിക്കാരിയായ ദൈവനായകി ഭര്‍ത്താവിന്റെ അഴിമതിപ്പണം കൊണ്ടു സുഖജീവിതം നയിച്ചയാളാണ്. അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന് കോടതി വ്യക്തമാക്കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദൈവനായകി ഒരു വര്‍ഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി.

വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക

വാണിജ്യ കോളുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. പല നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതു കാരണം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയിലേക്ക് മാറുന്നത്. അനുവദിക്കുന്നത് 160-ല്‍ തുടങ്ങുന്ന പത്തക്ക നമ്പറാണ്. ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ ആവശ്യക്കാര്‍ക്ക് മാത്രം സ്വീകരിക്കാവുന്നതാണ്. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് 140-ല്‍ തുടങ്ങുന്ന നമ്പറുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.  ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം കോളുകളോട് പ്രതികരിക്കാറില്ല. യഥാര്‍ഥസ്ഥാപനങ്ങള്‍ ഇതോടെ തങ്ങളുടെ പത്തക്ക നമ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തട്ടിപ്പുകാരും അവസരമാക്കി.

മഴ ശക്തമാകുന്നു, പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. തുടക്കത്തില്‍ തന്നെ മഴ തകര്‍ത്ത് പെയ്ത് പലയിടങ്ങളിലും വെള്ളം കയറി. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.  എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Other News in this category

  • റെസ്റ്റോറന്റ് വെടിവയ്‌പ് ആസൂത്രിതം.. പിന്നിൽ തുർക്കി, കുർദിഷ് കുടിപ്പകയെന്ന് പോലീസ്, ആക്രമി ലക്ഷ്യമിട്ടത് വെടിയേറ്റ യുവാക്കളെ! മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റത് ലക്ഷ്യംതെറ്റി; അപകടനില തരണം ചെയ്തിട്ടില്ല, മരിയ ലണ്ടനിലെത്തിയത് അവധിക്കാലം ആഘോഷിക്കാൻ!
  • ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു, പരുക്കേറ്റ ഒരാൾകൂടി ഗുരുതരാവസ്ഥയിൽ! അക്രമിയെത്തിയത് മോഷ്‌ടിച്ച ബൈക്കിൽ, ഹാക്ക്നിയിൽ പതിവ് സംഭവമെന്ന് നാട്ടുകാർ; മോഷ്ടാക്കൾ തമ്മിലുള്ള കുടിപ്പകയെന്ന് നിഗമനം
  • വസ്ത്രം മാറുന്ന മുറിയിൽ ട്രാൻസ്‌ജെൻഡറായ സഹപ്രവർത്തകയുടെ ഉപദ്രവം! യുകെയിലെ പ്രമുഖ ഹോസ്പിറ്റൽ ട്രസ്റ്റിനെതിരെ കേസ് നൽകി മലയാളി നഴ്‌സുമാർ ഉൾപ്പെട്ട വനിതാ സ്റ്റാഫുകൾ, ട്രാൻസ്‌ജെൻഡർ പുരുഷനെന്ന് ആരോപണം! നടപടിയെടുക്കാതെ മാനേജ്‌മെന്റ് കണ്ണടയ്ക്കുന്നു
  • ഡോക്ടറെ കാണാൻ കാത്തിരിക്കുന്നത് 7 ലക്ഷത്തിലേറെ രോഗികൾ! 3 വർഷംവരെ കാത്തിരിക്കുന്നവരും ലിസ്റ്റിൽ! സ്കോട്ട്ലാൻഡിൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകൾ സർവ്വകാല റെക്കോർഡിൽ! സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
  • മക്കളും മരുമക്കളും യുകെയിലും കാനഡയിലും, പുതുമണവാളനും മണവാട്ടിയുമായി ചാക്കോച്ചൻ മാസ്റ്ററും റോസ്‌ലിൻ ടീച്ചറും! അപൂർവ്വ ഒത്തുചേരലിൽ ഇല്ലാതായത് റിട്ടയർ ജീവിതത്തിന്റെ ഏകാന്തത; കെയർ ഹോമുകൾ അപ്രിയമാകുമ്പോൾ, വാർദ്ധക്യത്തിൽ ഇണക്കൂട്ടു തേടുന്നവർ കൂടുന്നു
  • ഒരു ദുസ്വപ്‌നം പോലെ ആ കാർ അപകടം! കാർ കള്ളന്മാരുടെ കാറിടിച്ചുണ്ടായ അപകടത്തിൽനിന്ന് ലിവർപൂളിലെ മലയാളി നഴ്‌സ് ബിനോയിയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി..! ആഡംബര വോൾവോ കാർ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി, കാർ മോഷണം ഇപ്പോൾ പതിവ് സംഭവം!
  • നഴ്‌സിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മനോരോഗിയ്ക്ക് 13 വർഷം തടവുശിക്ഷ! ഗർഭിണിയായ നഴ്‌സിന്റെ വയറ്റിൽ ചുംബിച്ചു! സഹപ്രവർത്തകനെ എൻഎച്ച്എസ് പുറത്താക്കി; നഴ്‌സുമാർ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ എൻഎംസി രജിസ്‌ട്രേഷൻ നഷ്ടപ്പെടും
  • യുകെയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്മാർട് ഫോൺ നിരോധനം, അടുത്ത സർക്കാർ നടപ്പിലാക്കണമെന്ന് എംപിമാരുടെ കമ്മിറ്റി; ആരോഗ്യ പ്രശ്നങ്ങളെക്കാളേറെ കുട്ടികളെ നശിപ്പിക്കുക അശ്ലീല - അക്രമ ദൃശ്യങ്ങളുള്ള സൈറ്റുകൾ! കെണിയൊരുക്കി മയക്കുമരുന്ന് മാഫിയ!
  • ലോകപ്രശസ്ത ബ്രിട്ടീഷ് പൗരാണിക നഗരം കേംബ്രിഡ്‌ജ് സിറ്റിയുടെ നായകനായി മലയാളി! മേയർ ബൈജു തിട്ടാലയുടേത് ജീൻ വാൽജീനിനെപ്പോലെ തീയിൽകുരുത്ത ജീവിതവും അവിശ്വസനീയമായ നേട്ടങ്ങളും! തെരുവുമനുഷ്യർക്കായി പോരാടി, സാധാരണക്കാരുടെ മേയറാകും
  • ജൂലൈ നാലിന് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്… രാജ്യത്തെ അമ്പരപ്പിച്ച് ഋഷി സുനക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! പുതിയ വോട്ടർമാർക്ക് ജൂൺ 18 വരെ രജിസ്റ്റർ ചെയ്യാം; പ്രധാനമന്ത്രിയുടേത് സാഹസിക നടപടിയെന്ന് വിമർശകർ; ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്ന് ലേബറുകൾ
  • Most Read

    British Pathram Recommends