18
MAR 2021
THURSDAY
1 GBP =105.96 INR
1 USD =83.28 INR
1 EUR =90.18 INR
breaking news : യുകെയിലെ മൂന്നിലൊന്ന് ഗ്യാസ്, ഇലക്ട്രിസിറ്റി സ്മാര്‍ട്ട് മീറ്ററുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പഠനം; ദശലക്ഷക്കക്കിന് കുടുംബങ്ങള്‍ക്ക് ഇത് മൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് ആക്ഷേപം >>> 'കണ്മണി അന്‍പോട്' ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെ, നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച്  സംഗീത സംവിധായകന്‍ ഇളയരാജ >>> ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ എല്ലാവരുടെയും ശ്രദ്ധ നേടി പ്രിയങ്ക ചോപ്ര, ആരാധകര്‍ തിരഞ്ഞത് പ്രിയങ്കയുടെ നെക്ലസിന്റെ വില >>> വോട്ട് ചെയ്യാന്‍ നടി ആലിയ ഭട്ട് എത്താത്തതിന്റെ കാരണം തിരഞ്ഞ് ആരാധകര്‍, ആലിയ ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്ന് കണ്ടെത്തല്‍  >>> 'തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു'; ആകാശച്ചുഴിയില്‍ പതിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ അനുഭവം വിവരിച്ച് യാത്രക്കാര്‍; ക്ഷമാപണവുമായി വിമാനക്കമ്പനി സിഇഒ >>>
Home >> EDITOR'S CHOICE
അച്ഛന്‍ മരിച്ചിട്ട് 18 വര്‍ഷം, പക്ഷെ മരിച്ചു പോയ അച്ഛനെ ഫേസ്ബുക്കില്‍ കണ്ട് ഞെട്ടി മകന്‍, അച്ഛന്റെ 'മരണ നാടകം' എന്തിനായിരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അതിലും വലിയ 'ഷോക്ക്'

സ്വന്തം ലേഖകൻ

Story Dated: 2024-05-06

മരിച്ചെന്ന് കരുതിയ വ്യക്തി തിരിച്ചെത്തുന്നത് വലിയ സന്തോഷമാണ്. പക്ഷെ സൂറത്തിലെ 23 കാരനായ മഹാവീറിന് ആ സന്തോഷം ഉണ്ടാകില്ല. കാരണം അദ്ദേഹത്തിന്റെ അച്ഛനെ വളരെ പ്രതീക്ഷയോടെ കണ്ടെത്തിയപ്പോള്‍ അറിഞ്ഞത് മറ്റൊരു കഥ കൂടിയായിരുന്നു.

18 വര്‍ഷം മുമ്പാണ് മഹാവീറിന്റെ അച്ഛന്‍ മരിച്ചത്. പിതാവ് മഹേന്ദ്ര സിംഗ് പക്ഷെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത് സോഷ്യല്‍ മീഡിയ വഴിയാണ്. ഭാര്യ റമിലാബെനെയും അവരുടെ നാല് മക്കളെയും ഉപേക്ഷിച്ച് 18 കൊല്ലം മുമ്പ് മഹേന്ദ്ര സിംഗ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് നാടുവിടുകയായിരുന്നു. 

പക്ഷെ അതിനിടയിലാണ് മഹാവീര്‍ അച്ഛനെ ഫേസ്ബുക്കില്‍ കണ്ടെത്തുന്നത്. പിന്നാലെ അയാള്‍ അച്ഛനെ തേടിപ്പോയി. താന്‍ മഹേന്ദ്ര സിംഗ് തന്നെയാണെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്തു. അപ്പോഴൊന്നും എന്തിനാണ് താന്‍ നാടു വിട്ടത് എന്നോ തനിക്ക് മറ്റൊരു ഭാര്യയും മകളും ഉണ്ട് എന്നോ ഒന്നും തന്നെ അയാള്‍ അവരെ അറിയിച്ചിരുന്നില്ല. 

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ തിരികെ കിട്ടയ സന്തോഷത്തില്‍ ആയിരുന്നു പിന്നീട് ആ കുടുംബം. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അയാള്‍ തനിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും അതില്‍ ഒരു മകളുണ്ട് എന്നും ആദ്യഭാര്യയേയും മക്കളെയും അറിയിച്ചു. അത് വീട്ടുകാര്‍ക്ക് അംഗീകരിക്കാനായില്ല. പിന്നാലെ മഹേന്ദ്ര സിംഗ് തനിക്ക് തന്റെ കട നോക്കിനടത്താനുണ്ട് എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.

ഇതോടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ച് ഡാക്കോറില്‍ എത്തി. അവിടെ ആളുടെ പുതിയ ഭാര്യയേയും മകളെയും കണ്ടെത്തുകയും ചെയ്തു. ഇതോടെ സിംഗ്, തന്നെ ആദ്യഭാര്യയും മക്കളും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന് കാണിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്നെ ഭര്‍ത്താവ് ചതിച്ചെന്ന് കാണിച്ച് ആദ്യഭാര്യ സൂറത്തിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. 

 

More Latest News

'കണ്മണി അന്‍പോട്' ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെ, നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച്  സംഗീത സംവിധായകന്‍ ഇളയരാജ

മലയാളം കണ്ട മികച്ച ചിത്രം എന്ന് പേര് മഞ്ഞുമ്മല്‍ ബോയ്‌സ നേടി കഴിഞ്ഞു. തീയറ്ററില്‍ നിന്നും ഒടിടിയില്‍ എത്തിയിട്ടും ചിത്രത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും എടുത്തിട്ടുള്ളതിനാല്‍ തന്നെ സിനിമ എത്തും മുന്‍പേ ആരാധകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.  സിനിമയില്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് കണ്‍മണണി അന്‍പോട് കാതലന്‍ എന്ന ഗാനമാണ്. കമല്‍ഹസ്സന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ ഗാനം സിനിമയിലേക്ക് എത്തിയപ്പോള്‍ ആ ഗാനം ഒരുപാട് ഇണങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതല്‍ വിവാദങ്ങളാണ് പുറത്ത് വരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ ആണ് രംഗത്തെത്തിയിരിക്കുന്നത്. 'കണ്മണി അന്‍പോട്'ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. 'കണ്മണി അന്‍പോട് 'ഗാനം ഉള്‍പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇളയരാജ വ്യകത്മാക്കിയിട്ടുണ്ട്.

ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ എല്ലാവരുടെയും ശ്രദ്ധ നേടി പ്രിയങ്ക ചോപ്ര, ആരാധകര്‍ തിരഞ്ഞത് പ്രിയങ്കയുടെ നെക്ലസിന്റെ വില

സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരം ഇക്കുറി വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പുതിയ ലുക്കിലൂടെയാണ്. മുടി മുറിച്ച് പുത്തന്‍ ലുക്കിലെത്തിയ താരത്തെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഉള്‍പ്പടെ നിരവധി പേര്‍ പ്രശംസിച്ചു.  ഇപ്പോഴിതാ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത് താരം അണിഞ്ഞ നെക്ലെസിലാണ്. ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. അപ്പോഴാണ് ആ നെക്ലസ് എല്ലാവരുടെയും കണ്ണിലുടക്കിയത്. ഹോളിവുഡി നടി ആന്‍ ഹാതവേ ഉള്‍പ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ലക്ഷ്വറി ബ്രാന്‍ഡിന്റെ പുതിയ ഹൈ എന്‍ഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചു. ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. ബള്‍ഗറിയുടെ 140 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നതിനായി 140 കാരറ്റിന്റെ ഡയമണ്ട്സാണ് നെക്ലെസില്‍ ഉള്ളത്. ബ്രാന്‍ഡിന്റെ കളക്ഷനിലുള്ള ഏറ്റവും വിലമതിപ്പുള്ള കളക്ഷനാണ് ഇത്. ത്രീ ഡയമെന്‍ഷണല്‍ വേവ് സ്ട്രക്ചറില്‍ പിയര്‍ ഷേപ്പിലുള്ള തുള്ളികള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഡയമണ്ട് നെക്ലെസ് ഒരുക്കിയിരിക്കുന്നത്. വേവ് സ്ട്രക്ചര്‍ ഒരുക്കാന്‍ 698 ഡയമണ്ട്സാണ് ഉപയോഗിച്ചിരിക്കുന്നത്. 2800 മണിക്കൂര്‍ സമയമെടുത്താന്‍ ഈ മാസ്റ്റര്‍ പീസ് പൂര്‍ത്തിയാക്കിയത്. 43 മില്യണ്‍ ഡോളര്‍(ഏകദേശം 357 കോടി രൂപ)ആണ് ഡയമണ്ടിന് വിലവരുന്നത്.

വോട്ട് ചെയ്യാന്‍ നടി ആലിയ ഭട്ട് എത്താത്തതിന്റെ കാരണം തിരഞ്ഞ് ആരാധകര്‍, ആലിയ ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്ന് കണ്ടെത്തല്‍ 

ഈ മാസം 20 ന് ആയിരുന്നു അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബോളിവുഡ് താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍ എന്ന് തുടങ്ങി ആരാധകകുടെ പ്രിയപ്പെട്ട താരങ്ങളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. മാധ്യമങ്ങള്‍ നിറയെ വോട്ട് ചെയ്യാനെത്തിയ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. എന്നാല്‍ വോട്ട് ചെയ്യാന്‍ എത്താത്ത താരങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ ആലിയ ഭട്ട്, കത്രീന കൈഫ്, നോറ ഫത്തേഹി, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിങ്ങനെയുള്ള താരങ്ങളുടെ പേരും ഉണ്ടായിരുന്നു. ഇതില്‍ ആലിയ ഭട്ട് വോട്ട് ചെയ്യാനെത്താത്തതിന്റെ കാരണം ആണ് ആരാധകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആലിയ ഭട്ട് ഇന്ത്യന്‍ പൗര അല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് ആരാധകരുടെ ചര്‍ച്ചകളില്‍ പറയുന്നത്. ആലിയയുടെ കൈയ്യില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഗാല്‍ ഗാഡോട്ടും ജാമി ഡോര്‍നനും അഭിനയിച്ച 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ആലിയ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. ഇതിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ''ആലിയ ഭട്ട് ബ്രിട്ടീഷുകാരനാണോ?'' എന്ന തരത്തില്‍ വന്ന ചോദ്യത്തിന് നടി ഉത്തരം നല്‍കിയ വീഡിയോയും വൈറലാകുന്നുണ്ട്. നടി ഗാല്‍ ഗാഡോട്ട് ആലിയയോട് ബ്രിട്ടീഷ് പൗരനാണോ എന്ന് ചോദിച്ചപ്പോള്‍, ആലിയ അത് സമ്മതിക്കുന്നുണ്ട്. എന്റെ അമ്മ ജനിച്ചത് ബര്‍മിങ്ങാമിലാണ്, പക്ഷേ ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണ് എന്ന് താരം പറയുന്നു. എന്റെ മുത്തശ്ശി ജീവിതകാലം മുഴുവന്‍ ഇംഗ്ലണ്ടിലായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലീഷ് ഉച്ചാരണം തനിക്ക് ലഭിച്ചെന്നും ആലിയ പറയുന്നുണ്ട്. എന്നാല്‍ ഈ വിവാദങ്ങള്‍ നടക്കവേ കഴിഞ്ഞ ദിവസം ആലിയ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. 'ഒരു വാദവുമില്ല, എത്ര ശക്തമായാലും ആ വാക്കിനെ മറികടക്കാന്‍ കഴിയും' എന്നാണ് പോസ്റ്റില്‍ പറയുന്നത് പക്ഷെ നിഗൂഢമായ ഈ പോസ്റ്റ് ഈ വാദങ്ങള്‍ക്ക് മറുപടി ആണോ എന്നാണ് ബോളീവുഡ് ചര്‍ച്ച ചെയ്യുന്നത്. മുന്‍പ് നടന്‍ അക്ഷയ് കുമാറിന്റെ പൗരത്വം ഇതുപോലെ വ്യാപകമായി ചര്‍ച്ചയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അക്ഷയ് കുമാറിന് വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അതിന് മുന്‍പ് 90 കളില്‍ അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആലിയയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്.  

ഒന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയതാണ്, ജീവിതം തന്നെ മാറി മറിഞ്ഞു!!! അതിഭാഗ്യവാനായ യുവാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ താരമാണ്

ഭാഗ്യം എപ്പോഴാണ് നമ്മളെ തേടി വരിക എന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ചിന്തിച്ചിരിക്കാത്ത സമയങ്ങളിലായിരിക്കും ഭാഗ്യം നമ്മെ തേടി എത്തുന്നത്. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ വിര്‍ജീനിയയിലെ ഒരു യുവാവിന് നടന്നത്. ഒരു ട്രക്ക് ഡ്രൈവര്‍ വളരെ പെട്ടന്നാണ് കോടീശ്വരനായത്. ഒരു ചെറിയ ഭാഗ്യ പരീക്ഷണം അദ്ദേഹത്തെ കോടീശ്വരനാക്കുകയായിരുന്നു. സൗത്ത് ബോസ്റ്റണിലെ വെര്‍ജീനിയയിലെ താമസിക്കുന്ന റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചില സാധനങ്ങള്‍ വാങ്ങാന്‍ പോയി. എന്നാല്‍ അദ്ദേഹം ആ കടയില്‍ നിന്ന് തിരിച്ചിറങ്ങിയത് ഒരു കോടീശ്വരനായാണ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെയാണ് നടന്നത്. റസ്സല്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോള്‍ വിവിധ സ്‌ക്രാച്ച് ടിക്കറ്റുകള്‍ അവിടെ കണ്ടു. ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി റസ്സല്‍ ഒരു ടിക്കറ്റ് വാങ്ങി. വിര്‍ജീനിയ ലോട്ടറിയുടെ മാഗ്‌നിഫിസന്റ് 7s ആണ് അദ്ദേഹം വാങ്ങിയത്. ഷോപ്പിംഗ് പൂര്‍ത്തിയാക്കിയ ശേഷം ആ സ്‌ക്രാച്ച് ടിക്കറ്റ് ഉരച്ച് നോക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കട വിട്ട് ഇറങ്ങിയ അദ്ദേഹം പാര്‍ക്കിംഗ് ലോട്ടിനടുത്ത് വച്ചാണ് ടിക്കറ്റ് ഉരച്ച് നോക്കുന്നത്. എന്നാല്‍ അതിലെ സമ്മാനം കണ്ട് റസ്സല്‍ തന്നെ ഞെട്ടി. ഏകദേശം 500,?000 ഡോളറാണ് (നാല് കോടി രൂപ)? റസ്സലിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുക കണ്ട് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് റസ്സല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യമായാണ് ഇത്രയും തുക ലഭിക്കുന്നതെന്നും ഇത് ചെലവാക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ വിര്‍ജീനിയ ലോട്ടറിയുടെ മാഗ്‌നിഫിസന്റ് 7s ഗെയിമില്‍ പങ്കെടുക്കാറുണ്ട്.

പായല്‍ അല്ല, ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴം ഇതാണ്!!! ഒപ്പം മറ്റൊരു രഹസ്യം കൂടി 'വോള്‍ഫിയ ഗ്ലോബോസ'യെ കുറിച്ച് പറയാനുണ്ട്

ഭക്ഷണഡയറ്റിലെ ഏറ്റവും പ്രധാനിയാണ് പഴവര്‍ഗ്ഗങ്ങള്‍. ഒരു പനി വന്നാലേ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസുഖം വന്നാലോ പഴ വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള ജ്യൂസ് കഴിക്കാനായിരിക്കും ഡോക്ടര്‍മാര്‍ ഉപദേശിക്കുക. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഏറ്റവും ചെറിയ പഴം ഏതാണെന്ന്? ഇതാ ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് അറിയാം. ഏറ്റവും ചെറിയ പഴം എന്ന ബഹുമതി ഏഷ്യന്‍ വാട്ടര്‍മീല്‍ എന്നറിയപ്പെടുന്ന 'വോള്‍ഫിയ ഗ്ലോബോസ' യ്ക്കാണ് ഉള്ളത്. ഇതിന്റെ വലിപ്പം 0.7 മുതല്‍ 1.5 മില്ലിമീറ്റര്‍ വരെയാണ്. അതായത് ലോകത്തിലെ ഏറ്റവും ചെറിയ ഉറുമ്പുകളുടെ വലിപ്പമേ അതിനുള്ളു എന്നര്‍ത്ഥം. വാട്ടര്‍മീല്‍ ലോകത്തിലെ ഏറ്റവും ചെറിയ പഴം മാത്രമല്ല - ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയും കൂടിയാണ്. അത് ഉല്‍പ്പാദിപ്പിക്കുന്ന മൈനസ് പഴങ്ങള്‍ മറ്റേതിനെക്കാളും ചെറുതാണ്. കൂട്ടത്തില്‍ ഏറ്റവും വലിയ ചെടി തന്നെ ഒരു ഇഞ്ചിന്റെ മൂന്നിലൊന്ന് വരെ എത്തുന്നുള്ളൂ. പഴമാകട്ടെ, അതിലും ചെറുതാണ്. കൈയിലെടുത്താല്‍ ഒരു ഉപ്പുതരിയോളം മാത്രമേ അതിന് വലിപ്പമുണ്ടാകു. ഇത്രയും ചെറിയ പഴത്തിന് എന്തെങ്കിലും പോഷകമൂല്യമുണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ട,.കാരണം, ഇത്ര ചെറുതേന്ന്കിലും വാട്ടര്‍ മീല്‍ പഴത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇത് കൃഷി ചെയ്യുന്നു. സ്മൂത്തികള്‍, ഓംലെറ്റുകള്‍, സൂപ്പ് എന്നിവയ്ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണ് ഈ കുഞ്ഞന്‍ പഴം.

Other News in this category

  • പായല്‍ അല്ല, ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴം ഇതാണ്!!! ഒപ്പം മറ്റൊരു രഹസ്യം കൂടി 'വോള്‍ഫിയ ഗ്ലോബോസ'യെ കുറിച്ച് പറയാനുണ്ട്
  • സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും
  • യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്
  • അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ
  • 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ
  • അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി
  • പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ
  • ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!
  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • Most Read

    British Pathram Recommends