പുതിയ തുടക്കവുമായി സൊമാറ്റോ. കാലാവസ്ഥാ നിരീക്ഷണ സേവനത്തിനാണ് സൊമാറ്റോ തുടക്കം കുറിച്ചിരിക്കുന്നത്. വെതര്യൂണിയന്.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടതായി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു.
650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം വരുന്നത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്കാന് വെതര്യൂണിയന് സാധിക്കും. താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.