സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ് വൊഡഫോണ്‍-ഐഡിയ. വിപണിയില്‍ പിടിച്ച് നില്‍ക്കാനുള്ള അവസാന ശ്രമവുമായി ഇപ്പോള്‍ വി.ഐ. രംഗത്ത് വന്നിരിക്കുകയാണ്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ശ്രമം. ടെലികോം കമ്പനികള്‍ തമ്മില്‍ താരിഫ് യുദ്ധം കടുത്തതോടെയാണ് വൊഡഫോണ്‍-ഐഡിയ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
ടെലകോം കമ്പനികള്‍ക്ക് ഫണ്ട് നല്കുന്ന അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന സ്ഥാപനവുമായി കരാറിലെത്താനാണ് ശ്രമം. അപ്പോളോ 22,400 കോടി രൂപയാണ് വൊഡഫോണ്‍-ഐഡിയയില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍, കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ എന്നിവയുടെ വില്‍പ്പന നടത്താനും വൊഡഫോണ്‍-ഐഡിയയ്ക്ക് പദ്ധതിയുണ്ട് നിലവില്‍ കമ്പനിയില്‍ വൊഡഫോണിന് 44.39 ശതമാനവും ഐഡിയയ്ക്ക് 27.66 ശതമാനം ഓഹരിയുമാണ് ഉള്ളത്.