രണ്ട് കോവിഡ് വാക്സീന് എടുത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് ഡോസ് കൊവിഡ് വാക്സിന് എടുത്തവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇത് ബാധകമാണ്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം രണ്ട് ഡോസ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. രോഗലക്ഷണങ്ങളുള്ളവഡക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. അതേ സമയം രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.