ബക്രീദ് പ്രമാണിച്ച് കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്കി സര്‍ക്കാര്‍. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍പേര്‍ക്ക് പ്രവേശനം അനുവദിച്ചു. നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കിയിട്ടുണ്ട്. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. സാധാരണ ദിനങ്ങളില്‍ നേരത്തെ നിര്‍ദേശിച്ചിരിക്കുന്ന എണ്ണത്തില്‍ കുടുതല്‍ പേരെ ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കരുത്.
രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി നല്കി. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ അവശ്യസാധന കടകള്‍ക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക്സ് കട, ഫാന്‍സികട, സ്വര്‍ണക്കട എന്നിവ ഞായറാഴ്ച മുതല്‍ മൂന്നുദിവസം തുറക്കാന്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു.
രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്കി.
ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം നാല്പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാരും സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.