മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 23 ആയി. രണ്ടിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മുംബയിലെ ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ അപകടത്തില്‍ 17 പേര് മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണാണ് മരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപ വീതം നല്‍കും.
വിക്രോളിയില്‍ ആള്‍ത്താമസമുള്ള കെട്ടിടം തകര്‍ന്ന് വീണുണ്ടായ മറ്റൊരു അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവിടെ ഇനിയും അഞ്ചോളം ആളുകളെ കണ്ടെത്താനുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചയും മഴ തുടര്‍ന്നതോടെ മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. സെന്‍ട്രല്‍ മെയിന്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നിവിടങ്ങളിലെ സര്‍വീസുകളെയാണ് കനത്ത മഴ ബാധിച്ചത്. രാത്രിയും ഇന്ന് പുലര്‍ച്ചയും പെയ്ത മഴയില്‍ നഗരത്തില്‍ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്നലെ രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ രണ്ടുമണിവരെ 156.94 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇത് റെക്കോര്‍ഡാണ്. മുംബൈയുടെ കിഴക്ക്,പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.
അതേസമയം മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവുമാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം പ്രഖ്യാപിച്ചത്. അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.