ഇനി ഒരടി കൂടി മുന്നോട്ട് വയ്ക്കാനില്ല എന്നിടത്തുനിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ജീവിത വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്ന നിരവധി വ്യക്തിത്വങ്ങളുടെ ജീവിതകഥ നാം സാധാരരക്കാര്ക്ക് എന്നും പ്രചോദനമാണ്. അത്തരത്തില്‍ ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത് ശുചീകരണ തൊഴിലാളിയില്‍ നിന്നും രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഇടംനേടിയ 40കാരിയുടെ ജീവിത വിജയ കഥയാണ്. ആശ കണ്ഡാറിന്റെ കഥയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
തനിക്ക് ഈ നിലയിലെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഏവര്‍ക്കും അതിന് കഴിയുമെന്നാണ് ആശയ്ക്ക് പറയാനുള്ളത്. ഉടന്‍ തന്നെ ഡെപ്യൂട്ടി കളക്ടറായി ആശ നിയമിതയാകും.
1997ലായിരുന്നു ആശയുടെ വിവാഹം. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളെ എങ്ങനെ വളര്‍ത്തുമെന്ന ചോദ്യത്തിന് മുന്നില്‍ ആശ തളര്‍ന്നില്ല. മാതാപിതാക്കള്‍ ആശയ്ക്കൊപ്പം നിന്നു. 2016ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. ജോധ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശ. 2018 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം വന്നപ്പോള്‍ സന്തോഷം. തൊട്ടടുത്ത വര്‍ഷം മെയിന്‍ പരീക്ഷയും എഴുതി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫലം വരാന്‍ വൈകി. ജൂലൈ 13ന് ഫലം വന്നപ്പോള്‍ ഉയര്‍ന്ന വിജയം.
ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ആശ പറയുന്നു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു. പിതാവാണ് തനിക്ക് പ്രചോദമായതെന്ന് ആശ പറഞ്ഞു. 'എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.'- അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു ആഗ്രഹമെന്നും ആശ പറയുന്നു.
മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതല്ല. നമുക്ക് നേരെ വരുന്ന കല്ലുകള്‍ ഉപയോഗിച്ച് ഒരു പാലം നിര്‍മ്മിക്കുകയാണ് വേണ്ടത്. എനിക്ക് ഇവിടം വരെ എത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ എല്ലാവര്ക്കും ഇതിന് കഴിയുമെന്ന് ആശ പറയുന്നു.
പ്രതിസന്ധികളോട് പടവെട്ടി തന്നെയാണ് ആശയുടെ പിതാവ് രാജേന്ദ്ര കണ്ഡാരയും മുന്നേറിയത്. ദരിദ്രമായ കുടുംബാവസ്ഥയിലും പഠനത്തില്‍ മുന്നിലായിരുന്നു അദ്ദേഹം. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടന്റായാണ് അദ്ദേഹം വിരമിച്ചത്.
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണന് അടക്കമുള്ളവര്‍ ആശയെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.