മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷനില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്ത യുവതിക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുത്ത് പോലീസ്. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിന് എതിരെയാണ് കേസ് എടുത്തത്.
നോര്‍ത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ആള്‍മാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നെന്ന സംശയത്തെത്തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന് നേരത്തെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു.
ഇവര്‍ നല്കിയ നമ്പറില്‍ ഇങ്ങനെ ഒരു പേരുകാരി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. ജൂലൈ 5 ന് അസോസിയേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷകയായി തുടരുന്നതെന്ന് വിവരം ലഭിച്ചത്.സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.
പരീക്ഷ പാസാകാത്ത വക്കീലിനെ ബാര്‍ അസോസിയേഷന് പുറത്താക്കിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജില്‍ ആയിരുന്നു ആദ്യം പഠിച്ചതെന്നാണ് അറിയുന്നത് പരീക്ഷ പാസായില്ല. അറിയാവുന്നവര്‍ തിരക്കിയപ്പോള്‍ ബംഗളൂരുവില്‍നിന്നു പാസായി എന്നാണ് ധരിപ്പിച്ചിരുന്നതെന്നും പറയുന്നു.
കൂടെ പഠിച്ചവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം.ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കോടതി നിര്‍ദേശ പ്രകാരം നിരവധി കമ്മീഷനുകളായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു.
ചില കേസുകളില്‍ ജാമ്യവും എടുത്തു നല്കിയിട്ടുണ്ടത്രേ. നിലവിലെ സാഹചര്യത്തില്‍ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കോടതിയെ അടക്കം കബളിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം വിവാദായതോടെ വ്യാജ വക്കീല്‍ ഒളിവിലാണ്. വര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.