കേരളത്തിന് നല്കിയ പത്ത് ലക്ഷം വാക്സിനുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ.
സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാര്‍ നിവേദനം നല്കാന് ചെന്നപ്പോഴാണ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന് ടി.എന്‍. പ്രതാപനും ഹൈബി ഈഡനും പറഞ്ഞു.കേരളത്തിന് നല്കിയ പത്ത് ലക്ഷം വാക്സിനുകള്‍ എന്ത് ചെയ്തുവെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ ചോദ്യം.
സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം.പി.മാര്‍ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സിന്റെ കണക്കുകളും കാണിച്ചുകൊടുത്തു. ഈ പത്തുലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിന് നല്കാന് തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം.പി.മാര്‍ പറഞ്ഞു.ആരോഗ്യസംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തില്‍ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്തെന്ന് മന്ത്രി ചോദിച്ചു.
രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ടുചെയ്ത സംസ്ഥാനമാണ് കേരളമെന്നും ഇപ്പോഴും കേസുകള്‍ അധികമാണെന്നും എം.പി.മാര്‍ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്റെ പേരില്‍ അടച്ചിടുന്ന നടപടി എക്കാലത്തേക്കും പ്രായോഗികമല്ല. വാക്സിനേഷന് കൃത്യമായി നടത്താനായാല്‍ സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മതിയായ വാക്സിന് നല്കി സംസ്ഥാനത്തെ സഹായിക്കണമെന്നും മറുപടി നല്‍കിയതായി എം.പി.മാര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 12 ശതമാനത്തിനു മുകളിലെത്തി. ജൂണ്‍13 നു ശേഷം ആദ്യമായാണ് ടിപിആര്‍ 12 ശതമാനത്തിനു മുകളിലെത്തുന്നത്. രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്നു എന്ന സൂചനയാണിതു നല്‍കുന്നത്.
ഇന്നലെ 1,03,543 സാന്പിളുകള്‍ പരിശോധിച്ചപ്പോള്‍ 12.38 ശതമാനമാണ് ടിപിആര്‍. 12,818 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 122 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 15,739 ആയി. 85 ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. 13,454 പേര് രോഗമുക്തി നേടി. 1,28,881 പേരാണു നിലവില്‍ ചികിത്സയിലുള്ളത്.