18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍ >>> അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ >>> മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>>
Home >> EUROPE
ചൈനയും താലിബാനും ഒന്നിക്കുന്നു; അമേരിക്കയുടെ പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ താലിബാന്‍ അയല്‍ രാജ്യങ്ങളുമായി സൗഹൃദത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

Story Dated: 2021-07-29

ചൈനയും താലിബാനും ഒന്നിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ പുതിയ സഖ്യസാധ്യതകള്‍ തേടി ഇറങ്ങിയിരിക്കുകയാണ് താലിബാന്‍. അതിന്റെ ഭാഗമായിട്ടാണ് ചൈനയുമായുള്ള സഖ്യം. 

അമേരിക്ക സമ്പൂര്‍ണ പിന്‍മാറ്റം പ്രഖ്യാപിച്ചതോടെ അഫ്ഗാനില്‍ സ്വാധീനം ശക്തിപ്പെടുത്തുന്ന താലിബാന്‍ അയല്‍ രാജ്യങ്ങളുമായി സൗഹൃദത്തിന് ശ്രമിക്കുന്നു. നേരത്തെ റഷ്യയുമായി ചര്‍ച്ച നടത്തിയ താലിബാന്‍ നേതാക്കള്‍ ഇപ്പോള്‍ ചൈനയിലാണ്. അഫ്ഗാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ സഹായം തേടുക എന്ന ലക്ഷ്യത്തോടെയാണ് 9 താലിബാന്‍ നേതാക്കള്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തിയത്.

ചൈനയും പാകിസ്താനും താലിബാനൊപ്പമാണ് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഈ നീക്കം ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ചൈനയും പാകിസ്താനും താലിബാനൊപ്പം ചേരുമ്പോള്‍ ഇന്ത്യയ്ക്ക് അഫ്ഗാനിലുള്ള സ്വാധീനം നഷ്ടമാകുമോ എന്നാണ് ആശങ്ക. ഒട്ടേറെ വ്യാപാര പഥങ്ങള്‍ അഫ്ഗാന്‍ വഴി ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഈ വേളയിലാണ് ചൈന താലിബാനുമായി അടുക്കുന്നത്. അഫ്ഗാന്റെ മണ്ണില്‍ ചൈനക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആരെയും ആനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി.

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടു എന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഇദ്ദേഹവുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. അഫ്ഗാന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ സിന്‍ജിയാങില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഉയ്ഗൂര്‍ സംഘങ്ങളെ അടിച്ചമര്‍ത്തണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനയിലെ ഉയ്ഗൂര്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള പ്രവിശ്യയാണ് സിന്‍ജിയാങ്.

താലിബാന് കൂടുതല്‍ രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഖത്തറില്‍ ഔദ്യോഗിക ഓഫീസുള്ള താലിബാന്‍ നേരത്തെ റഷ്യയുമായും ഇപ്പോള്‍ ചൈനയുമായും ചര്‍ച്ച നടത്തിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ രാജ്യങ്ങള്‍ താലിബാനെ അംഗീകരിച്ചേക്കും. ഇത് വളരെ ആശങ്കയോടെയാണ് ഇന്ത്യയും അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും നോക്കികാണുന്നത്.

More Latest News

യുഎസ്സിലുള്ളവരുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റില്‍ ചീവീടും, 'സിക്കാഡ സ്‌പെഷ്യല്‍' ഡിന്നര്‍ പാര്‍ട്ടികള്‍ വരെ നടത്താന്‍ ഇഷ്ടപ്പെടുന്ന ജനങ്ങള്‍

നമ്മുടെ നാട്ടില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാധനം മറ്റൊരു നാട്ടില്‍ അവരുടെ ഇഷ്ട വിഭവം ആയിരിക്കും. നമുക്ക് ചെറു പ്രാണികളെയോ ചിലതരം മൃഗങ്ങളെയോ ഭക്ഷണമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. പക്ഷെ മറ്റിടങ്ങളില്‍ അത് അവരുടെ ഇഷ്ട വിഭവം ആയേക്കാം. അത്തരത്തില്‍ യുഎസ്സിലെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചീവീട്.  'സിക്കാഡ ഫ്രൈ' എല്ലാം ആ നാട്ടുകാരുടെ പ്രിയ വിഭവമാണത്രേ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തില്‍, സിക്കാഡയില്‍ കൊഴുപ്പ് കുറവും പ്രോട്ടീന്‍ കൂടുതലുമാണത്രെ. നട്ട് പോലെയായതിനാല്‍ തന്നെ അവയെ വറുത്ത തരത്തില്‍ പെടുന്ന ഭക്ഷണത്തിലെ പ്രിയപ്പെട്ട ചേരുവയില്‍ ഒന്നാക്കി മാറ്റുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സില്‍, ഭക്ഷണപ്രേമികള്‍ സലാഡുകളിലും ബേക്കണ്‍ വിഭവങ്ങളിലും സിക്കാഡകളെ ചേര്‍ക്കാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. കൂടാതെ സിക്കാഡ തന്നെ പ്രധാന ചേരുവ വരുന്ന വിഭവങ്ങളും ഉണ്ട്.  പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗത്ത് കരോലിനയില്‍ നേരത്തെ ഒരു സിക്കാഡ പാര്‍ട്ടി തന്നെ സംഘടിപ്പിച്ചിരുന്നത്രെ. സൗത്ത് കരോലിനയിലെ ജനങ്ങള്‍ സിക്കാഡ ഡിന്നര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സിക്കാഡകളെ തോട്ടത്തില്‍ നിന്നും പിടിക്കരുതെന്നും അല്ലാതെയുള്ള മരങ്ങളില്‍ നിന്നും പിടിക്കണം എന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തോട്ടങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ

വാഷിങ്ടണ്‍ : പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തു പൂച്ചയാണ് മാക്‌സ്. കഴിഞ്ഞ നാല് വര്‍ഷമായി ക്യാമ്പസിലെ സ്ഥിര സന്ദര്‍ശകനാണ് ഇവന്‍. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്‌സ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. ശനിയാഴ്ചയാണ് സര്‍വകലാശാല മാക്സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്വര്‍ നല്‍കിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്ക്ക് ഡോക്ടറേറ്റ്. ആഷ്‌ലി ഡോ ആണ് മാക്‌സിന്റെ ഉടമ. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും ശ്രദ്ധാപൂര്‍വ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നല്‍കി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്‌സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്‌സിനും ഓണററി ബിരുദം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാക്‌സ് ഇനി മുതല്‍ 'ഡോ. മാക്‌സ്' ആണെന്നുള്ള വിവരം വെര്‍മോണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാസില്‍ടണ്‍ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റില്‍ മാക്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വര്‍ഷങ്ങളായി 'കാസില്‍ടണ്‍ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാര്‍ത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസില്‍ എത്തുന്ന മാക്‌സ്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വിവേകപൂര്‍വ്വമുള്ള ഇടപെടലുകളും ആരെയും ആകര്‍ഷിക്കുന്നതാണ് എന്നാണ് കാസില്‍ടണ്‍ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ക്യാമ്പസില്‍ എത്തിത്തുടങ്ങിയതെന്നാണ് മാക്സിന്റെ ഉടമ ആഷ്ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് മാക്‌സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്ലി ഡൗ കൂട്ടിച്ചേര്‍ത്തു.

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Other News in this category

  • ജപ്പാനില്‍ വീണ്ടും ഭൂചലനത്തിന് സാധ്യത, രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി
  • ചൈനയില്‍ ശക്തമായ ഭൂകമ്പം, അതിതീവ്രമായ ഭൂകമ്പത്തില്‍ 110 പേര്‍ മരിക്കുകയും ഇരുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
  • രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, വികാരാധീനനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍
  • ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം, ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്
  • പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം, കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്
  • സിംഹത്തിന് ഭക്ഷണം നല്‍കാനെത്തിയ നേരം കൂടിന്റെ രണ്ടാമത്തെ വാതില്‍ അടയ്ക്കാന്‍ മറന്നു, ജീവനക്കാരനെ ആക്രമിച്ച് സിംഹം, ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
  • ഫിന്‍ലന്‍ഡ് മുന്‍ പ്രധാനമന്ത്രി സന്നാ മരീന്‍ പാര്‍ലമെന്റംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചു, രാഷ്ട്രീയം വിടാനൊരുങ്ങുന്നു
  • ഉത്തരകൊറിയയില്‍ ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധിയില്‍ വലയുമ്പോഴും പരമോന്നത നേതാവിന് ആഡംബര ജീവിതം തന്നെ, വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവും കിമ്മിന് വേണ്ടി എത്തുന്നു...
  • വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം, സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി... ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടവരില്‍...
  • മെക്‌സിക്കോയില്‍ കടുത്ത ചുട്, 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂടില്‍ മരിച്ചത് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് നൂറിലേറെ പേര്‍...
  • Most Read

    British Pathram Recommends