18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ >>> മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം >>> സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും >>> സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍  >>> എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം >>>
Home >> ASSOCIATION
ത്രിപുരയില്‍ സിപിഐ എമ്മിനെതിരെ ബിജെപി നടത്തുന്ന ഭീകരമായ ആക്രമണത്തില്‍ സമീക്ഷ യുകെ പതിക്ഷേധിച്ചു

ഉണ്ണികൃഷ്ണന്‍ ബാലന്‍

Story Dated: 2021-09-10

ത്രിപുരയില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ, ബിജെപി ക്രിമിനലുകള്‍ നടത്തുന്ന ഭീകരമായ ആക്രമണത്തില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ  ശക്തമായ പ്രതിഷേധമറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടി ആണ് ത്രിപുരയില്‍ ബിജെപി നടത്തുന്നത്. മറ്റു പാര്‍ട്ടികളെയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ് ആക്രമണം! ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും ഒറ്റകെട്ടായി ശബ്ദമുയര്‍ത്തണം.

ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ് സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം. പാര്‍ട്ടിയുടെ മുഖപത്രമായ ദേശര്‍കഥയ്ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി. മുന്‍മുഖ്യമന്ത്രി സഖാവ് മണിക് സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന് സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ല. ഈ ഘട്ടത്തില്‍ ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയും സിപിഐഎം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയില്‍ മുക്കി കൊല്ലാനാണ് ബിജെപി ശ്രമം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ആണ് ഈ അക്രമ പരമ്പരകള്‍ അരങ്ങേറുന്നത്. വിലക്ക് വാങ്ങാന്‍ കഴിയാത്ത രാഷ്ട്രീയത്തെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ആര്‍ എസ് എസ് ,ബിജെപി നീക്കം രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരണമെന്നും സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി സഖാവ് ദിനേശ് വെള്ളാപ്പള്ളി പ്രതികരിച്ചു.

More Latest News

അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ

വാഷിങ്ടണ്‍ : പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല. ക്യാമ്പസിന് സമീപമുള്ള വീട്ടിലെ വളര്‍ത്തു പൂച്ചയാണ് മാക്‌സ്. കഴിഞ്ഞ നാല് വര്‍ഷമായി ക്യാമ്പസിലെ സ്ഥിര സന്ദര്‍ശകനാണ് ഇവന്‍. രാവിലെ തന്നെ ക്യാമ്പസിലെത്തുന്ന മാക്‌സ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ്. ശനിയാഴ്ചയാണ് സര്‍വകലാശാല മാക്സിന് ഓണററി ഡോക്ടറേറ്റായ ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്വര്‍ നല്‍കിയത്. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹ്യ ഇടപഴകലിനുമാണ് പൂച്ചയ്ക്ക് ഡോക്ടറേറ്റ്. ആഷ്‌ലി ഡോ ആണ് മാക്‌സിന്റെ ഉടമ. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകള്‍ക്കും ശ്രദ്ധാപൂര്‍വ്വമുള്ള പെരുമാറ്റത്തിനുമാണ് ഈ ഓണറി ബിരുദം നല്‍കി ആദരിച്ചത്. ന്യൂ ഇംഗ്ലണ്ട് ക്യാമ്പസ് സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ പൂച്ചയാണ് മാക്‌സ്. ക്യാമ്പസിനുള്ളിലെ സജീവ സാന്നിധ്യമായ ഈ പൂച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രിയപ്പെട്ടവളാണ്. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണ് മാക്‌സിനും ഓണററി ബിരുദം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാക്‌സ് ഇനി മുതല്‍ 'ഡോ. മാക്‌സ്' ആണെന്നുള്ള വിവരം വെര്‍മോണ്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കാസില്‍ടണ്‍ കാമ്പസ് ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. സ്റ്റില്‍ മാക്‌സിനെ വിശേഷിപ്പിച്ചിരിക്കുന്നത് വര്‍ഷങ്ങളായി 'കാസില്‍ടണ്‍ കുടുംബത്തിലെ വാത്സല്യമുള്ള അംഗം' എന്നാണ്. വിദ്യാര്‍ത്ഥികളോടൊപ്പം എല്ലാ ദിവസവും ക്യാമ്പസില്‍ എത്തുന്ന മാക്‌സ്, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ്. പൂച്ചയുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വിവേകപൂര്‍വ്വമുള്ള ഇടപെടലുകളും ആരെയും ആകര്‍ഷിക്കുന്നതാണ് എന്നാണ് കാസില്‍ടണ്‍ ക്യാമ്പസ് ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്. വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്ക് പോകുന്നത് എല്ലാ ദിവസവും നിരീക്ഷിക്കുമായിരുന്ന പൂച്ച കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ക്യാമ്പസില്‍ എത്തിത്തുടങ്ങിയതെന്നാണ് മാക്സിന്റെ ഉടമ ആഷ്ലി ഡൗ പറയുന്നത്. ക്യാമ്പസ് ടൂറുകളില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുമാണ് മാക്‌സ് ഇഷ്ടപ്പെടുന്നതെന്നും ആഷ്ലി ഡൗ കൂട്ടിച്ചേര്‍ത്തു.

സേവനം യുകെ നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും, അടുത്ത മാസം 16 ഞായറാഴ്ച യുകെയിലെ ശിവഗിരി ആശ്രമത്തില്‍ നടക്കും

സേവനം യുകെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന നോര്‍ത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാം വാര്‍ഷികവും കുടുംബ സംഗമവും ജൂണ്‍ 16ന്  ഞായറാഴ്ച 10 മണി മുതല്‍ ശിവഗിരി ആശ്രമത്തില്‍ വച്ചു നടക്കും. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമമായ ഈ വേദിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകയൂണിറ്റ് പ്രസിഡന്റ് : ബിനേഷ് ഗോപി : 07463555009യൂണിറ്റ് സെക്രട്ടറി : വിപിന്‍ കുമാര്‍ : 07799249743  

സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 

ഒരുമയുടെയും സ്നേഹത്തിന്റെയും കൂട്ടായ്മയായ സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന്‍ (MAS) 2024-25 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 13 ന് ഹെയ്സല്‍ഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഈസ്റ്റര്‍ വിഷു  ആഘോഷങ്ങള്‍ക്ക് പ്രസിഡണ്ട് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ഷൈജു തോമസ് ,സെക്രട്ടറി ജോണ്‍ ജോജി ,ട്രഷര്‍ ബിന്‍സ് ജോസഫ് ,വൈസ് പ്രസിഡന്റ് ജോസ് ജോസഫ് ,ജോയിന്‍ സെക്രട്ടറി ക്രിസ്റ്റീന്‍ മേരി ,ജോയിന്‍ ട്രഷറര്‍ വര്‍ഗീസ് പൗലോസ് എന്നിവരെയും,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി ഹരീഷ് നായര്‍ ,ബിനോയ് ബെന്നി ,മനോജ് ജോണ്‍ ,റോയി മാത്യു ,റോണി പൗലോസ് ,സിബി ജോസ് ,സാന്റോ കോണിക്കര ,അരുണ്‍ സെല്‍വരാജന്‍,റീന സ്റ്റീഫന്‍സണ്‍ ,സുജിതാ ടി,ബാബു റോയ് ,ചിക്കു മരിയ ,ടിനു സെബാസ്റ്റ്യന്‍, റോഷിനി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ആത്മാര്‍ത്ഥത നിറഞ്ഞ ,ഉറച്ച കാല്‍വെപ്പുകളോടെ ,കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനല്‍കി.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു, വിമാനത്തിന് അടിയന്തര ലാന്‍ഡിങ്, സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം

ബംഗളുരു :  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എന്‍ജിനാണ് തീപിടിത്തമുണ്ടായത്. അപകടം മനസ്സിലായതോടെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.  വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. 179 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി കൊച്ചിയിലേക്കു തിരിച്ച വിമാനമാണ് അപകടമുനമ്പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11.10 നായിരുന്നു സംഭവം. ബംഗളുരു വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനെ എന്‍ജിനു തീപിടിക്കുകയായിരുന്നു. വലതുഭാഗത്തെ എന്‍ജിനിലായിരുന്നു അഗ്‌നിബാധ. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ അലമുറയിട്ടു.  തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളൊരുക്കി തിരികെ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. മുഴുവന്‍ യാത്രികരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഏതാനും യാത്രക്കാര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍, തെളിവായി ഫോണ്‍ രേഖകള്‍ 

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വഴിത്തിരിവ്. ഒന്നാം പ്രതിയായ രാഹുല്‍ പി ഗോപാലിനെ രാജ്യം വിടാന്‍ സഹായിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍.  പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. രാഹുലിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക. അതേസമയം, സ്‌പെഷല്‍ ബ്രാഞ്ചിലെ രണ്ടു ഉദ്യോഗസ്ഥരോടും വിശദീകരണം തേടും. യുവതി പന്തീരങ്കാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് നടപടിക്ക് കാരണം. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. കേസ് മെയ് 20ന് കോടതി പരിഗണിക്കും.

Other News in this category

  • സ്റ്റോക്ക് പോര്‍ട്ട് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഷൈജു തോമസ് പ്രസിഡണ്ട് ജോണ്‍ ജോജി സെക്രട്ടറി ബിന്‍സ് ജോസഫ് ട്രഷറര്‍ 
  • ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം
  • പ്രസ്റ്റണ്‍ കോളേജ് ക്യാമ്പസില്‍ ഇന്റര്‍മിഡിയറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഈ മാസം 25ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ, സംഘാടകരായി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 
  • യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും
  • മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ
  • ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 
  • വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു
  • സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്
  • ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
  • Most Read

    British Pathram Recommends