സൗഹൃദമെന്നാല്‍ അത് മനുഷ്യര്‍ക്ക് മാത്രം ഉള്ളതല്ല. മൃഗങ്ങള്‍ക്കും സൗഹൃദമുണ്ടെന്ന് പല വീഡിയോകളും തെളിയിച്ചിട്ടുണ്ട്. അത്പോലൊരു വീഡിയോ ആണ് വൈറലാകുന്നത്.
വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട മൃഗങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ അത്തരമൊരു വീഡിയോയാണ് വൈറലാകുന്നത്.
നായയും കുരങ്ങനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. നായയുടെ പുറത്തുകയറി കടയിലെ ചിപ്പ്സ് പാക്കറ്റ് 'മോഷ്ടിക്കാന്‍ ശ്രമിക്കുന്ന' കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഡിസംബറിലെ വീഡിയോയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. നായയുടെ പുറത്തുകയറിയ കുരങ്ങന് ചിപ്പ്സ് പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. താഴെ വീണുപോകുന്നതും തിരിച്ച് നായയുടെ പുറത്തുതന്നെ കയറി വീണ്ടും പാക്കറ്റ് പൊട്ടിച്ചെടുക്കാന്‍ ഊഴം കാത്തുനില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.