മെല്‍ബണ്‍: പിഞ്ചുകുഞ്ഞിന്റെ മുഖത്ത് സതാ കാണുന്ന പുഞ്ചിരി. അവള് എല്ലാവരില്‍ നിന്നും വ്യത്യസ്തയാകുന്നത് ആ പുഞ്ചിരിയിലൂടെയാണ്. എന്നാല്‍ ഇതൊരു രോഗാവസ്ഥയാണ്.
ബൈലാറ്ററല്‍ മാക്രോസ്റ്റോമിയ എന്ന അപൂര്‍വ ജനിതകാവസ്ഥയില്‍ ഓസ്ട്രേലിയയില്‍ ജനിച്ച ഐല സമ്മര്‍ മുച്ചയാണ് എല്ലാവര്ക്കും അത്ഭുതമാകുന്നത്. ജനനം കൊണ്ട് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ചിരിക്കുന്നതാണ് അവളുടെ ജനനം.
ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ വായയുടെ കോണുകള്‍ ശരിയായി സംയോജിക്കാത്ത വളരെ അപൂര്‍വമായ അവസ്ഥയാണിത്. സൗത്ത് ഓസ്ട്രേലിയയിലെ ക്രിസ്റ്റീന വെര്‍ച്ചര്‍ ബ്ലെയ്സ് മുച്ച ദമ്പതികളുടെ മകളാണ് ഐല. ഐലയുടെ പ്രസവ ശുശ്രൂഷ നടത്തിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും ഇത് അപൂര്‍വമായ ആദ്യ കേസായിരുന്നു. എന്നാല്‍ ക്ലെഫ്റ്റ് പാലറ്റെ ക്രാനിയോഫേഷ്യല്‍ ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ ഈ അപൂര്‍വ രോഗത്തിന്റെ 14 കേസുകള്‍ 2007ല്‍ പുറത്തുവിട്ടിരുന്നതായി ന്യുയോര്‍ക്ക് പോസ്റ്റ് വ്യക്തമാക്കി.
കുഞ്ഞിന്റെ ജനനത്തിന് ശേഷം തങ്ങള്‍ക്ക് ഉത്തരം നല്കാന് ഡോക്ടറുമാര് മണിക്കൂറുകളെടുത്തത് ആശങ്കക്കിടയാക്കിയതായി മാതാവ് ക്രിസ്റ്റീന വെര്‍ച്ചര്‍ പറഞ്ഞു. ഇത്തരമൊരു അപൂര്‍വ അവസ്ഥയെക്കുറിച്ച് ആശുപത്രിക്കുള്ള അറിവ് കുറവായതിനാല്‍ ബുദ്ധിമുട്ടുണ്ടായതായും അവര്‍ അറിയിച്ചു.