അഞ്ച് വര്‍ഷം മുമ്പ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഉരുളക്കിഴങ്ങിന് ഒരു വ്യത്യസ്ത രൂപം കണ്ടാണ് യുഎസിലെ കൊളോറഡയിലുള്ള ലോറി ബ്രക്സ് എന്ന യുവതി ശ്രദധിക്കുന്നത്. സാധാരണ ഉരുളക്കിഴങ്ങിന്റെ നിറവും രൂപയും, പക്ഷെ മുഖത്ത് രണ്ടും കണ്ണും മൂക്കും ചിരിക്കുന്ന വായും ഉരുളക്കിഴങ്ങിന് ഉള്ളത് പോലെ. അന്നത്തെ കൗതുകത്തിന് അതെടുത്ത് സൂക്ഷിച്ചു വെച്ചു. പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഉരുളക്കിഴങ്ങ് പുറത്തെടുത്തപ്പോള്‍ അതുപോലെ തന്നെ ചിരിക്കുന്നു.
പച്ചക്കറികള്‍ കേടുപറ്റാതെ സൂക്ഷിക്കാം എന്നത് വെറും പരസ്യവാചകം മാത്രമാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടുന്ന സംഭവമാണ് യുഎസ്സില്‍ നടന്നത്. അഞ്ച് വര്‍ഷമാണ് ഈ യുവതി ഉരുളക്കിഴങ് ഫ്രീസറില്‍ സൂക്ഷിച്ചത്.
2017ലാണ് ലോറിക്ക് ഈ ഉരുളക്കിഴങ് ലഭിച്ചത് കണ്ടപ്പോള്‍ ഏറെ രസകരമായി തോന്നിയതോടെ ആണ് ഉരുളക്കിഴങ്ങിനെ മുറിക്കണ്ട എന്ന് ലോറി തീരുമാനിച്ചത്. രണ്ടും കണ്ണും മൂക്കും ചിരിക്കുന്ന വായുമാണ് ഉരുളക്കിഴങ്ങിലുള്ളത്. കണ്ടാല്‍ ആര്‍ക്കും ചിരി വരുന്ന രൂപം. ലോറയ്ക്കും അതില്‍ കൗതുകം തോന്നി. അതുകൊണ്ട് തന്നെ അവനെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.
'അന്ന് പ്രഭാതഭക്ഷണമുണ്ടാക്കാനായി ഉരുളക്കിഴങ്ങുകള്‍ പുറത്തെടുത്തപ്പോളാണ് ഇവന് ശ്രദ്ധയില്‍പ്പെട്ടത്. പക്ഷെ അവന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ എനിക്ക് മുറിക്കാന്‍ തോന്നിയില്ല. അവന്റെ ചെറിയ മുഖം എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ എന്റെ ഒരു സുഹൃത്തിനെ പോലെ എനിക്ക് അനുഭവപ്പെട്ടുവെന്നും അന്താരാഷ്ട്ര മാധ്യമമായ മിററിന് നല്കിയ അഭിമുഖത്തില്‍ ലോറി പറഞ്ഞു.' ലോറിയും ഭര്‍ത്താവ് മൈക്കല്‍ ബ്രിക്സും ഉരുളക്കിഴങ്ങിന് ഒരു പേര് പോലും നല്കി. പീറ്റ് എന്നാണ് ഉരുളക്കിഴങ്ങിന്റെ പേര്.
ലോറിയുടെ സഹോദരിയുടെ കൈയില്‍ നിന്നാണ് ഉരുളക്കിഴങ്ങിനെ ഫ്രീഡ്ജില് സൂക്ഷിക്കാനുള്ള ആശയം ലോറിക്ക് കിട്ടിയത്. ഈ ഉരുളക്കിഴങ്ങിനൊപ്പം ലോറി ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട്. 51കാരിയായ ലോറി കഴിഞ്ഞ ദിവസമാണ് പീറ്റിനെ പറ്റി വീണ്ടും ഓര്‍മിച്ചത്. അപ്പോള്‍ തന്നെ അവനെ പുറത്തെടുത്ത് അടുത്ത ഒരു ഫോട്ടോഷൂട്ട് നടത്താനുള്ള ഒരുക്കത്തിലാണ് ലോറി. പീറ്റ് ഇപ്പോഴും ആ ചിരിച്ച മുഖത്തോടെയാണ് ഇരിക്കുന്നത്. പീറ്റിന് താടിയും കാലുകളും വന്നിട്ടുണ്ട്.