മാസ്ക്ക് കൊണ്ട് വൈറസിനെ ഒഴിവാക്കുക മാത്രമല്ല. മറ്റ് ചില ഉപകാരങ്ങള്‍ കൂടി ഉണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. അതും ഒരു തത്തയാണ് മാസ്ക്കിന്റെ മറ്റൊരു വലിയ ഉപകാരം പരിചയപ്പെടുത്തുന്നത്.
ഒന്ന് ഊഞ്ഞാലാടിയാലോ? അതും മാസ്ക്കില്? മാസ്ക്കിനെ സ്വന്തമായി ഊഞ്ഞാല് കണ്ടെത്തിയ തത്തയാണ് ഇപ്പോഴത്തെ താരം.
കോവിഡിനെ പ്രതിരോധിക്കാന്‍ മാത്രമല്ല ദാ ഇങ്ങനെ ഊഞ്ഞാലയും ആടാമെന്ന രീതിയിലാണ് തത്തയുടെ കിടപ്പ്. കുറച്ച് നേരം മാത്രമുള്ള വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു.
'നൗ ദിസ് ന്യൂസ്' എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഓടുന്ന കാറിലുള്ള മാസ്കിനുള്ളിലാണ് തത്ത കിടന്നാടുന്നത്. ഇടയ്ക്കിടയ്ക്ക് തത്ത തലപൊക്കി നോക്കുന്നതായും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
നിന്ന് മടുത്തത് കാല്കഴച്ചതുകൊണ്ടാകാം തത്ത ഇങ്ങനെ ഒരു ഐഡിയ കണ്ടു പിടിച്ചതെന്ന് പറഞ്ഞ് തത്തയെ വളര്‍ത്തുന്ന സഹരത് പക്മതിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.