അമേരിക്കയിലെ കെന്റക്കയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. മകളുടെ കരച്ചില് കേട്ട് ഓടിയെത്തിയ യുവതിക്ക് വാതിലില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പില്‍ നിന്ന് കടിയേറ്റു.
യുവതിയുടെ പുരികത്തിലാണ് പാമ്പ് കടിച്ചത്. പാമ്പിനെ കണ്ട് അലമുറയിട്ട് കരഞ്ഞ മകളുടെ അരികിലേക്ക് ഓടി പോകുന്നതിനിടെയാണ്, വാതിലില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പ് യുവതിയെ കടിച്ചത്. വിഷമില്ലാത്ത പാമ്പ് ആയതു കൊണ്ട് യുവതി രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആശ്വാസമായതായി യുവതി പറയുന്നു. വിഷമുള്ള പാമ്ബ് ആയിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആശങ്ക ഒഴിഞ്ഞതായും യുവതി പറയുന്നു.
പാമ്പിനെ കണ്ട് മകള്‍ അലമുറയിട്ട് കരഞ്ഞപ്പോള്‍ പുറത്തേയ്ക്ക് ഓടുന്ന സമയത്താണ് പാമ്പിന്റെ കടിയേറ്റത്. മുന്‍വശത്തെ വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പാണ് യുവതിയെ കടിച്ചത്. പാമ്പ് വാതിലില്‍ തൂങ്ങിക്കിടക്കുന്ന കാര്യം അറിയാതെയാണ് താന്‍ മുന്‍വശത്തേയ്ക്ക് പോയതെന്നും യുവതി പറയുന്നു.