ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒടുവില്‍ സഫലീകരിച്ച സന്തോഷം ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മാതാപിതാക്കള്‍ ഒരു കാര്യം ശ്രദ്ധിക്കുന്നത് തങ്ങളുടം കുഞ്ഞ് സാധാരണ കുഞ്ഞുങ്ങളെ പോലെ അല്ലെന്ന്.
ഒന്നാം വയസ്സില്‍ സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തമായി 12 കിലോ ഭാരം ഉണ്ടായിരുന്നു കുഞ്ഞിന്. ഓരോ മാസം കടന്നു പോകുമ്പോഴും കാല് കിലോ അരക്കിലോ വെച്ച് ഭാരം കൂടുന്നു. മാത്രമല്ല മുതിര്‍ന്നവരുടേതിന് സമാനമായ ഉരുണ്ട് ദൃഢമായ ശരീര പേശികളും പേശീ ഭാരവും കുഞ്ഞിനുണ്ടായിരുന്നു. അതിനേക്കാളുപരി ഞെട്ടലുണ്ടാക്കിയത് ലൈംഗികാവയവം അസാധാരണ രീതിയില്‍ വളരുന്നതും ഉദ്ധാരണമുണ്ടാകുന്നതാണ്. മാസങ്ങള്‍ കടക്കും തോറും കുഞ്ഞിന്റെ ലൈംഗികാവയവം വലിപ്പം വയ്ക്കുകയും കുഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രായപൂര്‍ത്തിയായതും മാതാപിതാക്കളില്‍ ആശങ്കയുണ്ടാക്കി. എന്നാല്‍ ഈ സംഭവം മാതാപിതാക്കളെ മാത്രമല്ല ഡോക്ടര്‍മാരെയും ഞെട്ടിച്ചു കളഞ്ഞു.
ബ്രിട്ടണിലാണ് ഈ സംഭവം നടക്കുന്നത്. കുഞ്ഞിന്റെ ഈ മാറ്റങ്ങള്‍ക്ക് കാരണം ഇതെന്തെന്നറിയാനുള്ള വീട്ടുകാരുടെയും ഡേക്ടര്മാരുടെയും പ്രയത്നങ്ങള്‍ക്ക് പിന്നീട് ഞെട്ടലോടെ ആ സത്യം വെളിപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ രക്തപരിശോധനയില്‍ നിന്നാണ് ചെറിയ ഒരു സൂചന ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടോ എന്ന് ഇവര്‍ അന്വേഷിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി താന്‍ ടെസ്റ്റോസ്റ്റീറോണ്‍ ജെല്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കുഞ്ഞിന്റെ അച്ഛന് പറഞ്ഞതോടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരമായി.
ഇത്തരം ജെല്‍ ഉപയോഗിക്കുമ്പോള്‍ ഹോര്‍മോണ്‍ അളവ് രക്തത്തില്‍ വളരെ കൂടുതലാകാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. ജെല്‍ ഉപയോഗിച്ചശേഷം വസ്ത്രം ധരിക്കുമ്പോള്‍ ഹോര്‍മോണ്‍ രക്തത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. ജെല്ലിന്റെ 48 ശതമാനം വരെ ഇത്തരത്തില്‍ ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിലൂടെ വിദഗ്ധര്‍ കണ്ടെത്തിയത്. ജെല്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയുന്നില്ലെങ്കിലും ജെല്‍ പാക്കറ്റുകളില്‍ ജാഗ്രതാ മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.