'എന്നും ടോയ്ലറ്റില് കയറി ഒരുപാട് സമയം ചിലവഴിക്കും. മൊബൈലുമായി പോയാല്‍ പിന്നെ പറയണ്ട'- ഇങ്ങനെ ഒരു പരാതി മക്കളെ കുറിച്ചോ ഭര്ത്താക്കന്മാരെ കുറിച്ചോ പറയാത്തവരായി ഈ കാലത്ത് ആരും ഉണ്ടാകില്ല. എന്നാല്‍ ആ പരാതികള്‍ക്കെല്ലാം ഇനി ഒരു പരിഹാരമിതാ.
വീടുകളില്‍ മണിക്കൂറുകള്‍ ടോയ്ലറ്റില് ചിലവഴിച്ചാല്‍ ചോദിക്കാന്‍ മാതാപിതാക്കള്‍ മാത്രമേ ഉള്ളു. അവരുടെ പരാതികള്‍ക്ക് ചെവി കൊടുക്കാതെ വീണ്ടും ഇതേ കാര്യം തന്നെ പിന്നെയും തുടരും. എന്നാല്‍ ഇപ്പോഴത്തെ ചില കമ്പനികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല എന്നത് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ അത്തരം അവസരങ്ങളില്‍ ടോയ്ലറ്റില് കയറി മൊബൈല്‍ നോക്കുന്നവര്‍ക്ക് ഇപ്പോള്‍ വില്ലന്‍ വന്നിരിക്കുകയാണ്.
ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഇപ്പോള്‍ ഇത്തരക്കാര്‍ക്ക് ടോയ്ലറ്റില് തന്നെ പാരയുമായി എത്തിയിരിക്കുന്നത്. ടോയ്ലറ്റില് നീണ്ട നേരം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക ഡിസൈനിലാണ് ടോയ്ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
13 ഡിഗ്രി മുന്നോട്ട് ചരിഞ്ഞിരിക്കുന്ന ടോയ്ലറ്റില് ഒരാള്‍ക്കും അഞ്ച് മിനിട്ടില്‍ കൂടുതല്‍ ചെലവഴിക്കാന്‍ കഴിയുകയില്ല എന്നാണ് കമ്പനി ഉറപ്പ് പറയുന്നത്. ഇത് ജോലി സ്ഥലത്ത് ഒരു നീണ്ട ബാത്ത്റൂം ഇടവേള എടുക്കുന്നത് തടയും എന്നാണ് സ്റ്റാന്‍ഡേര്‍ഡ് ടോയ്ലറ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്. ടോയ്ലറ്റില് നീണ്ടനേരം ഫോണ്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തും, കാന്‍ഡി ക്രഷ് കളിക്കാനും ആളുകള്‍ സമയം ചെലവഴിക്കുന്നത് ഇതിലൂടെ അവസാനിപ്പിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണ്ടുപിടിത്തം ജീവനക്കാരുടെ ആരോഗ്യത്തിന് ഉചിതമാണെന്നാണ് കമ്പനിയുടെ സ്ഥാപകന്‍ പറയുന്നത്.
ടോയ്ലറ്റില് ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിനാല്‍ രോഗാണുക്കളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും കുറയുന്നു. എന്നിരുന്നാലും ഈ ഉത്പന്നം കൊണ്ടുള്ള പ്രധാന നേട്ടം തൊഴിലുടമകള്‍ക്കാണെന്ന് കമ്പനി ആണയിടുന്നു.