രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം നടക്കും. ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിച്ച ലങ്ക 16 റണ്‍സിന് ജയിച്ചതോടെ ഇന്നത്തെ മത്സരം നിര്‍ണായകമായി. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.
ബാറ്റിംഗില്‍ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നല്കുന്നതില് ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓപ്പണര്‍ ഗില്‍ ഫോമിലേക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്. സഞ്ജു സാംസണിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ രാഹുല്‍ ത്രിപാതി ഇന്ന് കളിക്കുമോയെന്ന് അറിയില്ല. ഋതുരാജ് ഗെയ്ക്ക്വാദ് അവസരം കാത്തിരിക്കുന്നതിനാല്‍ അന്തിമ ഇലവന് വന്നാലേ ഇക്കാര്യം വ്യക്തമാവൂ.