ഖത്തര്‍ വേള്‍ഡ് കപ്പ് എന്റെ കരിയറിലെ അവസാനത്തെ വേള്‍ഡ് കപ്പ് മത്സരമായിരിക്കും എന്ന് മെസ്സി പറഞ്ഞത് എല്ലാവര്ക്കും ഒരു ഞെട്ടലായിരുന്നു. എന്നാല്‍ മെസ്സിയെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ലയണല്‍ മെസ്സിയുടെ സഹതാരമായ അലക്സിസ് മാക്ക് ആലിസ്റ്റര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.:''ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ദേശീയ ടീം വിട്ടുപോവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.ഇത് അദ്ദേഹത്തിന്റെ അവസാനത്തെ വേള്‍ഡ് കപ്പ് ആണ് എന്നുള്ളത് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.പക്ഷേ ഞങ്ങള്‍ അങ്ങനെയല്ല ആഗ്രഹിക്കുന്നത്. അദ്ദേഹം ഇനിയും വേള്‍ഡ് കപ്പില്‍ ഞങ്ങളോടൊപ്പം ഉണ്ടാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം മെസ്സിക്ക് തന്നെ അറിയാം. കഴിഞ്ഞ ദിവസം അദ്ദേഹം ഞങ്ങള്‍ക്ക് മെസ്സേജ് അയച്ചിരുന്നു.എല്ലാവര്ക്കും നല്ലൊരു വര്‍ഷം അദ്ദേഹം നേര്‍ന്നു. ഞങ്ങളോട് നല്ല സ്നേഹവും നന്ദിയുമൊക്കെയുള്ള വ്യക്തിയാണ് മെസ്സി ' ഇതാണ് മാക്ക് ആല്ലിസ്റ്റര്‍ പറഞ്ഞിട്ടുള്ളത്.
ഖത്തര്‍ വേള്‍ഡ് കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മാക്ക് ആല്ലിസ്റ്റര്‍ അര്‍ജന്റീനക്ക് വേണ്ടി നടത്തിയിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ക്ലബ്ബായ ബ്രയിറ്റണില് രാജകീയമായ ഒരു വരവേല്‍പ്പായിരുന്നു മാക്ക് ആല്ലിസ്റ്റര്‍ക്ക് ലഭിച്ചിരുന്നത്.