മൃഗങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വേഗം വൈറലാകാറുണ്ട്. എപ്പോഴും ഒരു മൃഗത്തെ മറ്റൊരു മൃഗം ആക്രമിക്കുന്നതാണ് കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോ ആണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് ഒരു പോത്തിനെ ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതില്‍ സംഭവിച്ച വലിയ ട്വിസ്റ്റാണ് വീഡിയോയെ ഹിറ്റാക്കിയത്.
രണ്ട് സിംഹങ്ങള്‍ ചേര്‍ന്ന് പോത്തിനെ ആക്രമിക്കുമ്പോള്‍ ആ സ്ഥലത്തേക്ക് പാഞ്ഞെത്തിയ ആനയാണ് ഇതിലെ ഹീറോ.
പെട്ടെന്ന് അവിടെയെത്തിയതും ആന ഒന്ന് ഗര്‍ജ്ജിച്ചതും മൃഗങ്ങള്‍ നാല് പാടും പോയതാണ് വീഡിയോയിലുള്ളത്. പോത്തും രക്ഷപ്പെട്ടിരിക്കുകയാണ്.
സിംഹങ്ങള്‍ ഏതെങ്കിലും മൃഗത്തെ വേട്ടയാടുമ്പോള്‍ മാറ്റ് മൃഗങ്ങള്‍ അറിയാതെപോലും അങ്ങോട്ട് പോകാറില്ല. എന്നാല്‍ ആനയുടെ കാര്യത്തില്‍ അങ്ങനല്ല. ആനയുടെ ഹീറോ ലുക്കിലുള്ള ഒരു വരവില്‍ എല്ലാം തീര്‍ന്നിരിക്കുകയാണ്.