ഭാര്യ വീട്ടില്‍ പോയി തിരിച്ചു വരാത്തതിന് ഭര്‍ത്താവ് സ്വന്തം ലിംഗം മുറിച്ച ഞെട്ടിക്കുന്ന സംഭവം നടന്നത് ബിഹാറിലെ മധേപുര ജില്ലയിലാണ്. മധേപുരയില്‍ രജിനി നയാനഗറില് നിന്നാണ് ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന കുടുംകൈ റിപ്പോര്‍ട്ട് ചെയ്തത്.
25 കാരനും നാല് കുട്ടികളുടെ പിതാവുമായ കൃഷ്ണ ബാസുകിയാണ് ഈ പ്രവര്‍ത്തി ചെയ്തത്. ഭാര്യ തിരിച്ചുവരാത്തതില്‍ ദേഷ്യം വന്ന ഇയാള്‍ ലിംഗം മുറിച്ച് കുലദൈവത്തിന് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കൃഷ്ണയുടെ കരച്ചില് കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വകാര്യഭാഗം വെട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മധേപുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവാവിപ്പോള്‍. പഞ്ചാബിലെ മാണ്ഡിയിലാണു കൃഷ്ണയുടെ ജോലി. രണ്ട് മാസം മുന്‍പാണ് ഇയാള്‍ വീട്ടിലേക്ക് വന്നത്. ഈ സമയം ഭാര്യ അനിത മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടില്‍ പോയിരുന്നു. മാതൃവീട്ടില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വരാത്തതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ വെള്ളിയാഴ്ച രാത്രി തന്റെ സ്വകാര്യഭാഗം കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൃഷ്ണയുടെ മാനസികാരോഗ്യം മോശമായിരുന്നെന്നും പറയുന്നുണ്ട്. ഭാര്യ മടങ്ങിവരാത്തതില്‍ കൃഷ്ണ വിഷമത്തിലായിരുന്നുവെന്ന് സഹോദരന് കൈലാഷ് ബാസ്കി പറഞ്ഞു. കൃഷ്ണ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ചികിത്സിക്കുന്ന ഡോക്ടര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.