ഡോ. എഡ്വിന് ബുസ് ആല്ഡ്രിന് നാലാമതും വിവാഹിതനായി. ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യന് ഡോ.എഡ്വിന് ബുസ് ആല്ഡ്രിന് 93-ാം വയസില്‍ വീണ്ടും വിവാഹിതനായത്.
ആല്‍ഡ്രിന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. നാലാമത്തെ വിവാഹം പ്രണയവിവാഹമാണെന്ന് എഡ്വിന് തന്നെയാണ് അറിയിച്ചത്.
ശനിയാഴ്ച ലോസ് ആഞ്ചലസില്‍ ലളിതമായ ഒരു ചടങ്ങ് മാത്രമായിരുന്നു വിവാഹം ഇരുവരുടേയും വിവാഹ വാര്‍ത്ത അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 'ഏറെക്കാലമായി എന്റെ പ്രണയിനിയായ ഡോക്ടര്‍ അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തില്, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ചലസില്‍ നടന്ന ചെറിയ, സ്വകാര്യചടങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചു, ഒളിച്ചോടിയ കൗമാര കമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങള്‍' എന്ന കുറിപ്പോടെയാണ് ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.