ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഓപ്പറേഷന് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഓപ്പറേഷന് ശേഷം പുറത്തെടുത്ത ഭ്രൂണം കണ്ട് എല്ലാവരും ഞെട്ടുകയായിരുന്നു.
അസമില്‍ ആണ് 11 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്നും 2 കിലോയുള്ള ഭ്രൂണം സങ്കീര്‍ണമായ ശാസ്ത്രക്രിയക്കൊടുവില്‍ നീക്കം ചെയ്തത്. അസം - ദിബ്രുഗഡിലെ അപേക്ഷ ആശുപത്രിയില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കുഞ്ഞിനെ പ്രവേശിപ്പിക്കുന്നത്.
വൈദ്യശാസ്ത്രത്തില്‍ 'ഫീറ്റസ് ഇന്‍ ഫ്യൂ' (എഫ്ഐഎഫ്) അഥവാ 'ഭ്രൂണത്തിലെ ഭ്രൂണം' എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളതെന്നാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ.
അരുണാചല്‍ പ്രദേശിലെ സാംഗ്ലാങ് ജില്ലയില്‍ നിന്നുള്ള 11 മാസം പ്രായമുള്ള ആണ്‍കുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറില്‍ ഭ്രൂണമുണ്ടെന്ന് കണ്ടെത്തിയത്. ശനിയാഴ്ച സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഭ്രൂണം നീക്കം ചെയ്തുവെന്ന് ആശുപത്രിയിലെ ചീഫ് സര്ജന് അറിയിച്ചു. കുട്ടി ഇപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.