രാത്രി ഏറെ വൈകിയായിരുന്നു സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന തെന്നരശു വീട്ടിലെത്തിയത്. പക്ഷെ ഭാര്യ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചെയ്ത ഒരു സാഹസം ഇയാളെ അപകടത്തില്‍ കൊണ്ട് ചെന്ന് എത്തിക്കുകയായിരുന്നു.
.തമിഴ്നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. വീട്ടില്‍ ഏറെ വൈകി എത്തിയ തെന്നരശു എന്ന യുവാവ് ആദ്യം കോളിങ് ബെല്ലടിച്ച് ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ എത്ര വിളിച്ചിട്ടും ഭാര്യ വാതില്‍ തുറന്നില്ല. അപ്പോഴാണ് മുകളിലത്തെ നിലയിലൂടെ അകത്ത് കടക്കാമെന്ന് ഇയാള്‍ കരുതുന്നത്. പക്ഷെ സംഭവം കൈവിട്ട് പോകുകയായിരുന്നു.
ഭിത്തിയില്‍ പിടിച്ച് അകത്തു കയറാമെന്നായിരുന്നു തെന്നരശു കരുതിയത്. ഉറക്കത്തിലായിരുന്ന ഭാര്യയെ എഴുന്നേല്‍പ്പിക്കാം എന്ന് തന്നെയാണ് ഇയാല്‍ കരുതിയത്. എന്നാല്‍ കയറുന്നതിനിടെ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണര്‍ന്ന ഭാര്യ തെന്നരശു വീട്ടിലെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോഴാണ് വീട്ടിനു താഴെ നിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താഴെ വീണ് പരിക്കേറ്റ തെന്നരശുവിനെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.