യുപിയിലെ കസ്ഗഞ്ചില്‍ നാടിനെ ഞെട്ടിച്ചുകൊണ്ട് ഒരു പിതാവ് ചെയ്ത കൊടും ക്രൂരതയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഭാര്യ വഴക്കിട്ട് പോയതില്‍ ദേഷ്യം വന്ന പിതാവാണ് മക്കളോട് കൊടും ക്രൂരത ചെയ്തത്.
ഇവര്‍ക്കുള്ള നാല് മക്കളെയും കനാലില്‍ വലിച്ചെറിഞ്ഞാണ് പിതാവ് ദേഷ്യം തീര്‍ത്തത്. കനാലില്‍ വീണ കുട്ടികളില്‍ മൂന്ന് പേര് രക്ഷപ്പെട്ടു. ഒരു കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. തിരിച്ചെത്തിയ പുഷ്പേന്ദ്ര കുമാര്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തില്‍ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാള്‍ താഴെക്ക് വലിച്ചെറിയുകയായിരുന്നു.
കുട്ടികളില്‍ ഒരാളായ 12 വയസുകാരിയാണ് മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയത്. എന്നാല്‍ അപ്പോഴേക്കും അഞ്ചു വയസുള്ള കുട്ടി ഒഴുകി പോയിരുന്നു. സംഭവത്തില്‍ പിതാവ് പുഷ്പേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളയ കുട്ടിയെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമെത്തി പരിശോധന നടത്തുണ്ടെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.