ഇറാനില്‍ തെരുവില്‍ നൃത്തം ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ദമ്പതികള്‍ക്ക് ശിക്ഷ കൊടുത്ത് ഇറാന്. ഇറാനിലെ തെരുവില്‍ നൃത്തം ചെയ്തത് അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
പത്ത് വര്‍ഷം തടവാണ് ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിര്‍ മുഹമ്മദ് അഹ്മദിയും ജീവിതപങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഇവരുടെ നൃത്ത വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.
രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതും ഇവര്‍ക്കെതിരെയുള്ള കുറ്റമായി ചുമത്തിയിട്ടുണ്ട്. നിലവിലുള്ള മതനിയമങ്ങള്‍ക്കെതിരായ പ്രതിഷേധ സൂചകമായാണ് ഇവര്‍ പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. ഡാന്‍സിങ് കപ്പിള്‍സ് എന്നറിയപ്പെടുന്ന ഇവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരും ഫോളോവേഴ്സുമുണ്ട്.