ലോകത്തിലെ ഏറ്റവും വലിയ വാഴ- 'മുസ ഇന്‍ഗെന്‍സ്' അല്ലെങ്കില്‍ 'ഹൈലാന്‍ഡ് ബനാന ട്രീ' എന്നും വിളിപ്പേരുള്ള വാഴയ്ക്ക് അഞ്ച് നില കെട്ടിടത്തിന്റെ വലുപ്പം ഉണ്ട്.
പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത് വളരുന്നത്. 50 അടിയോളം പൊക്കത്തില്‍ മുസ ഇന്‍ഗെന്‍സ് വളരുമെന്നാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവു വലിയ സസ്യമെന്ന പേരില്‍ ഖ്യാതി നേടിയ മുസ ഇന്ഗെന്സിന് ഉണ്ടാകുന്ന പഴത്തിനും ഉണ്ട് നിരവധി പ്രത്യേകതകള്‍. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300ഓളം പഴങ്ങള്‍ ഈ വാഴകളുടെ ഒറ്റക്കുലയില്‍ തന്നെ ഉണ്ടാകും. തൊലിപൊളിക്കുമ്പോള്‍ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് മുസ ഇന്‍ഗെന്‍സയുടെ രുചി. ചില അസുഖങ്ങള്‍ക്കുള്ള മരുന്നായും പാപ്പുവ ന്യൂഗിനിയിലെ ആളുകള്‍ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ടും മറ്റും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാറുണ്ട്.