ഇസ്രായേലിലെ ടെല്‍ അവീവിലെ ബെന്‍ ഗറിയന്‍ വിമാനത്താവളത്തില്‍ റെയാന്‍ എയര്‍ ഡെസ്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച് ദമ്പതികള്‍. ബെല്‍ജിയം പാസ്പോര്‍ട്ടുമായി എത്തിയ ദമ്പതികള്‍ ബ്രസല്‍സിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
കൈക്കുഞ്ഞുമായി വൈകിയാണ് രണ്ടു പേരും വിമാന താവളത്തിലെത്തിയത്. എന്നാല്‍ ദമ്പതികള്‍ക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ വിമാനതാവളത്തിലെത്തിയപ്പോള്‍ കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് അറിഞ്ഞതോടെ ദമ്പതികള്‍ വെട്ടിലാവുകയായിരുന്നു.
ടിക്കറ്റ് എടുക്കാതെ കുഞ്ഞിനെ വിമാനത്തില്‍ കയറ്റില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെക്ക് ഇന്‍ കൗണ്ടര്‍ അടക്കാനൊരുങ്ങുന്നത് കണ്ടതോടെ കുഞ്ഞിനെ കൗണ്ടറിലെ ബേബി സീറ്റില്‍ ഇരുത്തിയ ശേഷം കൗണ്ടറിനുള്ളിലേക്ക് ഓടുകയായിരുന്നു ദമ്പതികള്‍.
ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അവരെത്തിയിട്ടും പരിഹരിക്കാനാവാതെ വന്നതോടെ വിഷയം പൊലീസിലേക്ക് കൈമാറുകയായിരുന്നു. ഒടുവില്‍ പൊലീസ് തന്നെ ഇടപെട്ട് ദമ്പതികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു.