ഉപയോക്താക്കളുടെ സൗകര്യം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ഇക്കുറിയും എത്തിയിരിക്കുന്നത് വാട്സ്ആപ്പ് ഉപയോക്താക്കള്‍ നാളുകളായി നേരിടുന്ന ഒരസൗകര്യത്തിന് പരിഹാരവുമായിട്ടാണ്. പുതിയ അപഡേറ്റ് പ്രകാരം ഇനി നമ്പര്‍ തിരഞ്ഞ് ബുദ്ധിമുട്ടാതെ കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷന് ഉപയോഗിച്ച് തിരയാം.
ഓരോ തവണയും കോണ്ടാക്ട് ലിസ്റ്റില്‍ പോയി വ്യക്തികളുടെ നമ്പര്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമാവുകയാണ് പുതിയ അപ്ഡേഷന്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്സ്ആപ്പ് ഷോര്‍ട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പര്‍ കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും.
കോളിംഗ് ഷോര്‍ട്ട്കട്ട് ഓപ്ഷനില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തിയുടെ നമ്പര്‍ സ്വമേധയാ ഹോം സ്ക്രീനില്‍ സേവ് ആകുന്നതാണ്. ഇതോടെ, ആവര്‍ത്തിച്ച് കോണ്ടാക്ട് ലിസ്റ്റില്‍ നിന്നും നമ്പര്‍ എടുക്കുന്ന രീതി ഒഴിവാക്കാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും എത്തുക.