ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ട്വിറ്ററിലേത് പോലെ സബസ്ക്രിപ്ഷന് പ്ലാന്‍ വരുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് പണമടച്ചുള്ള വെരിഫിക്കേഷന് നല്‍കാനുള്ള സാധ്യതയാണ് ഇന്‍സ്റ്റാഗ്രാം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡെവലപ്പറും റിവേഴ്സ് എഞ്ചിനീയറുമായ അലസ്സാന്‍ഡ്രോ പാലൂസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ട ഇന്‍സ്റ്റാഗ്രാമിന്റെ സോഴ്സ് കോഡ് അനുസരിച്ച്, അവര്‍ ''പെയ്ഡ് ബ്ലൂ ബാഡ്ജിലും'' ഒരു പുതിയ സബ്സ്ക്രിപ്ഷന് പ്രൊഡക്ടിലും പ്രവര്‍ത്തിച്ചുവരികയാണ്. ഫേസ്ബുക്ക് ആപ്പിന്റെ ഏറ്റവും പുതിയ ബില്ഡിലും ഇതേ റഫറന്‍സ് ദൃശ്യമാണ്.
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, മാര്‍ക്ക് സക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ സംഘവും മെറ്റാവേര്‍സിന്റെ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം നടത്തുകയും വരുമാനത്തിനായി ബദല്‍ സ്രോതസ്സുകള്‍ തേടുകയും ചെയ്യുന്നതിനാല്‍ പുതിയ 'പെയ്ഡ് വെരിഫിക്കേഷന്' വന്നാല്‍, അത്ഭുതപ്പെടാനില്ല.കൂടാതെ, ആപ്പ് ട്രാക്കിങ്ങുമായി ബന്ധപ്പെട്ട ആപ്പിളിന്റെ പുതിയ നിയമങ്ങള്‍, മെറ്റയുടെ പരസ്യ വരുമാനത്തിലും കാര്യമായ നഷ്ടം ഉണ്ടാക്കിയിരുന്നു . കഴിഞ്ഞ വര്‍ഷം ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ നഷട്മാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കമ്ബനി നേരിട്ടത്.