ഒരു മെസേജിംഗ് പ്ലാറ്റ്ഫോമം പരിധിക്കപ്പുറം നിന്നുകൊണ്ട് ഉപയോക്താക്കള്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വാട്സ്ആപ്പ് എന്നും ശ്രമിക്കാറുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോക്താക്കള്‍ ഉന്നയിച്ചിരുന്ന ഒരു പരാതിക്ക് ഇപ്പോഴിതാ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.
വലിയ ഫയലുകള്‍ പരസ്പരം കൈമാറാന്‍ വാട്സ്ആപ്പിലൂടെ സാധിക്കില്ല എന്നത് തന്നെയായിരുന്നു ഇത്രയും നാള് ഉപയോക്താക്കള്‍ നേരിട്ടിരുന്ന പ്രശ്നം. ഇപ്പോഴിതാ ആ പ്രശ്നത്തിനും പരിഹാരമായി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒറ്റയടിക്ക് 100 മീഡിയ ഫയലുകള്‍ വരെ അയക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്.
നിലവില്‍, 30 മീഡിയ ഫയലുകള്‍ മാത്രമാണ് ഒരുമിച്ച് അയക്കാന്‍ സാധിക്കുകയുള്ളൂ. ഇത് പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ഒറ്റയടിക്ക് നിരവധി ഫയലുകള്‍ അയക്കാന്‍ സാധിക്കുന്നതോടെ ഉപഭോക്താക്കള്‍ നേരിടുന്ന വലിയൊരു പ്രശ്നത്തിനാണ് വാട്സ്ആപ്പ് പരിഹാരം കാണുന്നത്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്.