ഡല്‍ഹി : ട്വിറ്റര്‍ തങ്ങളുടെ പ്രീമിയം സബ്സ്ക്രിപ്ഷന് സേവനമായ 'ട്വിറ്റര്‍ ബ്ലൂ' ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ട്വിറ്റര്‍ ബ്ലൂവിനെ കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ഉപയോക്താക്കള്‍.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന് തുടങ്ങിയ ചില രാജ്യങ്ങളില്‍ ഇത് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാകുന്നത് ഇത് ആദ്യമായാണ്. ട്വിറ്റര്‍ ബ്ലൂവിന്റെ എല്ലാ പ്രത്യേക ഫീച്ചറുകളുടെയും പ്രയോജനം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ലഭിക്കും. കമ്പനി പറയുന്നതനുസരിച്ച്, ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ട്വിറ്റര്‍ ബ്ലൂയ്ക്ക് പ്രതിമാസം 900 രൂപയും വെബ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 650 രൂപയും നല്‍കേണ്ടിവരും.
പെയ്ഡ് സബ്സ്ക്രിപ്ഷന് എടുക്കുന്ന ഉപയോക്താക്കള്‍ക്ക് എഡിറ്റ് ട്വീറ്റ് ബട്ടണ്‍, 1080p വീഡിയോ അപ്ലോഡ്, റീഡര്‍ മോഡ്, ബ്ലൂ ടിക്ക് തുടങ്ങിയായ ഫീച്ചറുകള്‍ ലഭിക്കും. ഉപയോക്താക്കള്‍ക്കായി വാര്‍ഷിക പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന്റെ വാര്‍ഷിക വില 84 ഡോളറായി (ഏകദേശം 6,800 രൂപ) നിലനിര്‍ത്തിയിട്ടുണ്ട്.