ചൈനീസ് ആപ്പുകള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം നടപ്പിലാക്കുമ്പോള്‍ ഇന്ത്യയില്‍ ടിക്ടോക്കിന്റെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കുറച്ച് നാള് മുന്‍പ് കുറച്ച് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബാക്കിയുള്ള ജീവനക്കാരെയും പിരിച്ചുവിടുകയാണെന്ന് കമ്പനി അറിയിച്ചു.
ആകെ 40 ജീവനക്കാരാണ് കമ്പനിയില്‍ ബാക്കിയുണ്ടായിരുന്നത്. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് സൂചന. ഷോര്‍ട്ട് വീഡിയോകളിലൂടെ ആഗോളതലത്തില്‍ തരംഗമായ പ്ലാറ്റ്ഫോമാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്. ഒമ്ബത് മാസത്തെ ശമ്ബളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.