ഗൂഗിള്‍ ലെന്‍സ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ ഫീച്ചറുമായി എത്തുന്നു. മള്‍ട്ടി- സെര്‍ച്ച് ഫീച്ചറിനാണ് ഗൂഗിള്‍ രൂപം നല്‍കിയിരിക്കുന്നത്. ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാന്‍ കഴിയും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ഗൂഗിള്‍ ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചര്‍ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി ചിത്രങ്ങളും വാചകങ്ങളും ഉപയോഗിച്ച് തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മള്‍ട്ടി- സെര്‍ച്ച് ഫീച്ചര്‍.
മള്‍ട്ടി- സെര്‍ച്ച് ഫീച്ചറിന് പുറമേ, സെര്‍ച്ച് സ്ക്രീന്‍ എന്ന പേരില്‍ പുതിയ ഫീച്ചറിനും ഗൂഗിള്‍ രൂപം നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഏത് വെബ്സൈറ്റില്‍ നിന്നും ഫോട്ടോകളോ വീഡിയോകളോ അല്ലെങ്കില്‍ മെസേജിംഗ്/വീഡിയോ ആപ്പുകളില്‍ നിന്നോ നേരിട്ട് അവരുടെ സ്ക്രീനില്‍ നിന്നോ അസിസ്റ്റന്റ് ഉപയോഗിച്ച് തിരയാനും കഴിയും. ഈ ഫീച്ചര്‍ ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ലോകത്തുടനീളം നിരവധി ആളുകളാണ് ഗൂഗിള്‍ ലെന്‍സ് ഉപയോഗിക്കുന്നത്.