ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് എന്നും പുത്തന്‍ ഫീച്ചറുകളാണ് ഒരുക്കുന്നത്. ചിലപ്പോഴെല്ലാം നാം ഇങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നെങ്കിലോ എന്ന് കരുതുന്ന ഫീച്ചറുകള്‍ ഉപയോക്താക്കളുടെ മനസ്സറിഞ്ഞാണ് വാട്സ്ആപ്പ് നല്‍കുക. അതുപോലെ വാട്സ്ആപ്പ് പുറത്തിറക്കുന്ന ഫീച്ചറുകളുടെ പട്ടികയിലേക്ക് ഇപ്പോള്‍ പുതിയൊരു ഫീച്ചര്‍ കൂടി എത്തുകയാണ്.
ഏറെ ഉപകാരപ്രദമായ ഫീച്ചറാണ് കണ്‍സോള്‍ ടെക്നോ സൊലൂഷന്‍സ് ഒരുക്കുന്ന വാട്സ്ആപ്പ് റിമൈന്റര്‍. മെസ്സേജുകള്‍ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കുകയാണിവിടെ. വാട്സ്ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തേണ്ട ഒരു കാര്യം റിമൈന്റര്‍ ആക്കി സെറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. നിങ്ങളെ തന്നെ ഓര്‍മിപ്പിക്കാനും അതല്ല മറ്റാരെയെങ്കിലും എന്തെങ്കിലും ഓര്മപ്പെടുത്താനാണെങ്കിലും ഇതുവഴി സാധിക്കും. നിശ്ചിത സമയത്തിന് ശേഷം നിങ്ങള്‍ തയ്യാറാക്കിയ മെസ്സേജ് നിങ്ങള്‍ക്ക് തന്നെയോ മറ്റാര്‍ക്കെങ്കിലും വേണ്ടി തയ്യാറാക്കിയതാണെങ്കില്‍ അയാള്‍ക്കും ഒരു വാട്സ്ആപ്പ് സന്ദേശമായി ലഭിക്കും.