കഞ്ചാവിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും പരസ്യങ്ങള്‍ ചെയ്യാമെന്ന് ട്വിറ്റര്‍. ഇതോടെ നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ട്വിറ്റര്‍.
ഇതോടെ കഞ്ചാവ് ബിസിനസുകാര്‍ക്ക് പരസ്യങ്ങള്‍ നല്കാന് അനുമതി നല്കുന്ന ആദ്യ സമൂഹമാധ്യമം എന്ന റെകോര്‍ഡും ട്വിറ്റര്‍ സ്വന്തമാക്കി. ലൈസന്‍സുള്ള പ്രദേശങ്ങള്‍ മാത്രമേ ടാര്‍ഗെറ്റ് ചെയ്യാവുവെന്നും 21 വയസിന് താഴെയുള്ളവരെ ടാര്‍ഗെറ്റ് ചെയ്യരുതെന്നും ട്വിറ്റര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്. കഞ്ചാവ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ളിടത്തോളം കാലം പരസ്യം ചെയ്യാന്‍ അനുവദിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
നേരത്തെ കഞ്ചാവില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബാം, ലോഷന്‍ പോലുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ക്ക് മാത്രമായിരുന്നു ട്വിറ്ററില്‍ അനുമതി നല്കിയിരുന്നുള്ളു. ഈ നിലപാടിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ നീക്കം നിയമപരമായി കഞ്ചാവ് വില്‍ക്കുന്നവര്‍ക്ക് വലിയ വിജയമാണെന്നാണ് ലൈസന്‍സോടെ കഞ്ചാവ് വില്പന നടത്തുന്ന ക്രെസ്കോ ലാബ്സ് പ്രതികരിക്കുന്നു. അതേസമയം, മിക്ക മരിജുവാന ബിസിനസുകളും ട്വിറ്റര്‍ നിര്‍ദേശിച്ച മെച്ചപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ട്രൂലീവ് കഞ്ചാവ് കോര്‍പ് സൈറ്റില്‍ ഒരു കാംപയിന് തന്നെ ആരംഭിച്ചിട്ടുമുണ്ട്.