സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉള്ളവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും. പല തരം ആശയങ്ങള്‍ കൈമാറി റേറ്റിങ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്നാല്‍ ആ കൂട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെങ്കില്‍ അവര്‍ ഇനി നിരാശ്ശപ്പെടും.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങരുതെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. അതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥന് അതില്‍ നിന്ന് വരുമാനം ലഭിക്കുമെന്നതാണ്. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി അഗ്നിശമന സേനാംഗം നല്കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവ്. ഇന്റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവര്‍ത്തനമായും സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ സബ്സ്ക്രൈബ് ചെയ്താല്‍ വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാര്‍ക്ക് സാമ്ബത്തികമായി പ്രയോജനം ലഭിക്കും. ഇത് 1960-ലെ കേരള ഗവണ്മെന്റ് എംപ്ലോയീസ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കാം.