ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നതില്‍ വാട്സ്ആപ്പിന് വലിയ പങ്കുണ്ട്. അത്തരത്തില്‍ വാട്സ്ആപ്പ് വികസിപ്പിക്കുന്ന പുത്തന്‍ ഫീച്ചറാണ് 'ഹാന്‍ഡ്സ് ഫ്രീ' ഫീച്ചര്‍. വാട്സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് എളുപ്പമാക്കുന്ന ഫീച്ചറാണ് ഇത്. വിരല്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നതാണ് 'ഹാന്‍ഡ്സ് ഫ്രീ'.
നിലവില്‍ വാട്സ്ആപ്പില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ റെക്കോര്‍ഡിങ് ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് പിടിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ വീഡിയോ മോഡില്‍ പ്രസ് ചെയ്യുന്ന വേളയില്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്നതാണ്. കൂടാതെ, ഫ്രണ്ട് ക്യാമറയില്‍ നിന്ന് ബാക്ക് ക്യാമറയിലേക്ക് മാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഐഒഎസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായം വിലയിരുത്തിയതിനു ശേഷം എല്ലാവരിലേക്കും 'ഹാന്‍ഡ്സ് ഫ്രീ' ഫീച്ചര്‍ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. വാട്സ്ആപ്പിന്റെ 2.23.3.74 വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.