ടെലഗ്രാമിന് സമാനമായ ഫീച്ചര്‍ ആരംഭിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമം. പുതിയ മാറ്റങ്ങളോടെ എത്തുന്ന ഇന്‍സ്റ്റഗ്രാമില്‍ ആണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ 'ബ്രോഡ്കാസ്റ്റിംഗ് ചാറ്റ് ഫീച്ചര്‍' ആയ 'ചാനല്‍' ആരംഭിക്കാനാണ് ഇന്‍സ്റ്റഗ്രാം പദ്ധതിയിടുന്നത്. ഇതാണ് ടെലഗ്രാമിന് സമാനമായ ഫീച്ചര്‍. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ നടത്തുന്നുണ്ട്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ, ക്രിയേറ്റേഴ്സിന് അവരെ ഫോളോ ചെയ്യുന്നവര്‍ക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാര്‍ത്തകളും അനായാസമായി പങ്കിടാന്‍ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ വഴി സാധിക്കും.
മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുന്ന മെറ്റ ബ്രോഡ്കാസ്റ്റ് ചാനലിനും രൂപം നല്കാന് സാധ്യതയുണ്ട്. മെറ്റ പ്രോഡക്ടുകളെ കുറിച്ചുള്ള വിവരങ്ങളായിരിക്കും ഈ ചാനലിലൂടെ അറിയിക്കുക. ബ്രോഡ്കാസ്റ്റ് ചാനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റുകള്‍, വീഡിയോകള്‍, വോയിസ് നോട്ടുകള്‍, ഫോട്ടോകള്‍ എന്നിവ പങ്കുവെക്കാന്‍ സാധിക്കുന്നതാണ്. ഇന്സ്റ്റഗ്രാമിന് പുറമേ, മെസഞ്ചറിലും ഈ ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നുണ്ട്.