കേരളക്കരയെ ഞെട്ടിച്ച് ഒന്‍പതാം ക്ലാസ്സുകാരി മയക്കുമരു്നന് കാരിയറായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ബോണി എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസംമായിരുന്നു ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ വെളിപ്പെടുത്തലില്‍ പരാമര്‍ശിക്കുന്ന പത്ത് പേരുടേയും സാക്ഷികളുടേയും ഉള്‍പ്പെടെ 20 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടിക്ക് എങ്ങനെയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കുട്ടിയുടെ വീടും സ്കൂളും കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണം നടക്കുകയാണെന്ന് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയില്‍ അറിയിച്ചു.