കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് എക്കാലത്തേക്കാളും ഞെട്ടിക്കുന്നത്. ഈ വര്‍ഷം ഇതവരെ മാത്രം ബിനാലെ കണ്ടവരുടെ കണക്കാണ് റെക്കോര്‍ഡിലേക്ക് അടുക്കുന്നത്.
ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം അഞ്ചാം പതിപ്പ് ഇതുവരെ സന്ദര്‍ശിച്ചത് 5.15 ലക്ഷത്തിലധികം പേര്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊച്ചി ബിനാലെയിലെ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ കഴിഞ്ഞ തവണത്തെ ബിനാലെ കാണാനെത്തിയത് ആറ് ലക്ഷം പേരാണ്.
ബിനാലെ വേദികളില്‍ നടക്കുന്ന സാംസ്കാരിക പരിപാടികള്‍, സംവാദങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ ശ്രദ്ധേയമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ സാധാരണക്കാര്‍, കലാകാരന്മാര്, മന്ത്രിമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബിനാലെ കാണാനെത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാണികളും ബിനാലെ കാണാനെത്തുന്നുണ്ട്. കൊച്ചി ബിനാലെ കാണാന്‍ മാത്രം ഈ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കുറവല്ല.
ഡിസംബര്‍ 23ന് ആരംഭിച്ച ബിനാലെ ഏപ്രില്‍ 10ന് അവസാനിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിര്‍ന്ന പൗരന്മാര്ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമാണ്.