പാലക്കാട് ഉള്‍ക്കാട്ടില്‍ ശുദ്ധജലം ശേഖരിക്കാന്‍ പോയ ആദിവാസി ഗര്‍ഭിണി പ്രസവിച്ച കുഞ്ഞ് മരിച്ചു. കഴിഞ്ഞ 23 ന് ഉള്‍ക്കാട്ടില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെയും യുവതിയെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരിച്ചത്.
പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയതിനിടെയായിരുന്നു സുജാത ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. കഴിഞ്ഞ മാസം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടെ ആരും നില്‍ക്കാനില്ലാത്തതിനാല്‍ തിരികെ പോരുകയായിരുന്നു.
മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. പ്രസവശേഷം സുജാത ഭര്‍ത്താവിനൊപ്പം നടന്നു ഊരിലെ വീട്ടിലെത്തി. തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
തുടര്‍ന്ന് ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി സമീപത്തുകുടില്‍ കെട്ടി താമസിക്കുകയായിരുന്നു. അമ്മ കമലം, സഹോദരി തത്ത എന്നിവരം ഒപ്പുമുണ്ടായിരുന്നു.