കോഴിക്കോട് : കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ - ദമാം എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കിയ സംഭവത്തില്‍ പൈലറ്റിന് സസ്പെന്ഷന്. സംഭവത്തില്‍ വിമാനം അടയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വരികയായിരുന്നു. ഈ സംഭവത്തിലാണ് പൈലറ്റിനെ സസ്പെന്റ് ചെയ്തത്.
ടേക്ക് ഓഫിനിടെ പിന്ചിറകില് അപകടമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി താഴെ ഇറക്കിയത്. എന്നാല്‍ ഇതിന് കാരണം വിമാനത്തിന്റെ ഭാര നിര്‍ണ്ണയത്തില്‍ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.
ഇന്നലെയാണ് കരിപ്പൂരില്‍ നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷം അടിയന്തിരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. രാവിലെ 9.44 ന് കരിപ്പൂരില്‍ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോള്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരില്‍ തന്നെ അടിയന്തിരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അടിയന്തിര ലാന്‍ഡിംഗിന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് പറന്നു.