മദ്യപിച്ചുള്ള ട്രെയിന്‍ യാത്രയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയതോടെ ചെന്നൈ -തിരുവനന്തപുരം മെയിലിലെ യാത്രക്കാരന് അബദ്ധം പറ്റുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് ട്രെയിനില്‍ യാത്ര ചെയ്യവേ ആണ് ഇയാള്‍ക്ക് മൂത്രശങ്ക തോന്നിയത്. ഉടനേ ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റെങ്കിലും കാല് പാളി പോയി. വീഴാതിരിക്കാന്‍ പിടിച്ചതോ അപായച്ചങ്ങലയിലും. ചങ്ങല വലിച്ചതും ട്രെയിന്‍ പത്ത് മിനിറ്റോളം പിടിച്ചിട്ടു.
ഇന്നലെ രാവിലെ എട്ട് മണിക്കാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഭിന്ന ശേഷിക്കാരനായ ആള് മദ്യ ലഹരിയില്‍ അപായച്ചങ്ങല വലിച്ചത്. ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിന്‍ ഉടന്‍ നിര്‍ത്തി. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആടുകയായിരുന്നു. വിളിച്ച് പുറത്തിറക്കി ചോദ്യം ചെയ്തപ്പോള്‍ അബദ്ധം പറ്റിയ കാര്യം ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്തു. മനഃപൂര്‍വം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.