യുവ സംവിധായകന് മനു ജെയിംസ് അന്തരിച്ചു. 31 വയസ്സായിരുന്നു. കോട്ടയം കുറവിലങ്ങാട് സ്വദേശിയായ മനുവിന്റെ ആദ്യ ചിത്രം റിലീസിങ്ങിനായുള്ള തയ്യാറെടുപ്പിലായിരുന്നു.
'നന്‍സി റാണി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കവെ ആണ് മനുവിന്റെ മരണം. അഹാന കൃഷ്ണന്, ധ്രുവന്, അജു വര്‍ഗ്ഗീസ്, ലാല്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
2004-ല്‍ പുറത്തിറങ്ങിയ സാബു ജെയിംസ് സംവിധാനം ചെയ്ത 'അയാം ക്യൂരിയസ്' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം, കന്നഡ, ബോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മനുവിന്റെ മരണം നാന്‍സി റാണി സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ഡബ്ല്യൂ വര്‍ഗീസാണ് സ്ഥിരീകരിച്ചത്.
മനുവിനെ കുറിച്ച് ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് കുറിച്ചത് ഇങ്ങനെ: 'ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലായിരുന്നു ... നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത്. ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്പോള്‍, നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വപ്നം, നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങള്‍ കിഴടക്കും... ആ ഒരൊറ്റ ചിത്രം മലയാള കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും... തീര്‍ച്ച! അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്പില് നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി.'
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്താമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന പള്ളിയില്‍ നടക്കും. നൈന മനു ജെയിംസ് ആണ് ഭാര്യ.