തിരുവനന്തപുരം : വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് വാക്ക് പറഞ്ഞ് ഉറപ്പിച്ച ദിവസം വരന് മുങ്ങിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു.
കൊല്ലം കടയ്ക്കല്‍ സ്വദേശിനി ധന്യ (23)ആണ് ആത്മഹത്യ ചെയ്തത്. വിവാഹദിനത്തില്‍ വരന് മുങ്ങിയ മനോവിഷമത്തില്‍ കിടപ്പുമുറിയിലെ കുളിമുറിയില്‍ ഷാളില്‍ തൂങ്ങിയാണ് മരിച്ചത്.
കൊല്ലം അഞ്ചല്‍ സ്വദേശി അഖിലുമായി ധന്യ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പ്രണയത്തിലായ ഇവരെ പെട്ടന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ധന്യയെ അഖിലിനൊപ്പം കണ്ടെത്തി. പിന്നാലെ വീട്ടുകാരുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു. ധന്യയെ രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ അഖില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ ധന്യ വീട്ടുകാര്‍ക്കൊപ്പം പോവുകയായിരുന്നു.
തുടര്‍ന്ന് വ്യാഴാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും അഖില്‍ എത്തിയിരുന്നില്ല. പല തവണ ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അഖിലിന്റെ വിവരമൊന്നും ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ ധന്യയുമായി മടങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.