പിണക്കം മാറി മക്കളെയും ഭാര്യയെയും വിളിച്ച്കൊണ്ട് വീട്ടിലെത്തിയ ശേഷം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഭാര്യ മരിച്ച നിലിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്.
കുറച്ചധികം കാലമായി കുടുംബപ്രശ്നം കാരണം ഭര്‍ത്താവിനോട് വഴക്കിട്ട് സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്ന പ്രിന്‍സി 32നെയാണ് മരിച്ചനിലയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. അധികം കാരലമായി പ്രിന്‍സിയും മൂന്ന് മക്കളും സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു. കരിമ്പള്ളിക്കര ദില്ഷാ ഭവനില്‍ അന്തോണിദാസാണ് ഭര്‍ത്താവ്.
കഴിഞ്ഞ ശനിയാഴ്ച അന്തോണി മക്കളെയും ഭാര്യയെയും വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന ശേഷം കുട്ടികളോട് കളിക്കാന്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കളി കഴിഞ്ഞ് രാത്രിയോടെ തിരിച്ചെത്തിയ മക്കള്‍ കാണുന്നത് അമ്മയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. കുട്ടികള്‍ വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ അച്ഛന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് മകന് പോലീസിനോടു പറഞ്ഞു. അമ്മയെ വിളിച്ചിട്ട് അനക്കമില്ലാത്തത് കണ്ടപ്പോള്‍ അടുത്ത വീട്ടില്‍ താമസിക്കുന്ന അച്ഛന്റെ അമ്മ മേവിലയെയും അയല്‍വാസി സൂസന്നയെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയ ശേഷം വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ വ്യക്തമായതായി എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. ദില്ഷാന്, ദിഷാന്, ദില്‍ദിഹാന എന്നിവരാണ് അന്തോണിദാസിന്റെയും പ്രിന്സിയുടെയും മക്കള്‍. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.